15 November Thursday
ജാതിപ്പേര് പറഞ്ഞ് ആക്ഷേപം

പി സി ജോർജ് എംഎൽഎയുടെ വീട്ടിലേക്ക് എസ്എൻഡിപി പ്രതിഷേധ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

 ഈരാറ്റുപേട്ട

കൂട്ടിക്കൽ ഒലയനാട്  എസ്എൻഡിപി സ്‌ക്കൂളിലെ  മാനേജ്‌മെന്റിനേയും അധ്യാപകരെയും ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും ഈഴവ സമുദായത്തെയാകെ അപമാനിക്കുകയും ചെയ്ത  പി സി ജോർജ്  എംഎൽഎക്കെതിരെ എസ്എൻഡിപി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. വ്യാഴാഴ്ച പകൽ 11 ഓടെ എംഎൽഎയുടെ വീട്ടിലേക്ക്  നടത്തിയ മാർച്ചിൽ എട്ട‌് യൂണിയനിലെ ആയിരക്കണക്കിന് എസ്എൻഡിപി  പ്രവർത്തകർ പങ്കെടുത്തു.  ശ്രീകുമാർ  ശ്രീ പാദം, ബിനീഷ് പ്ലാത്താനത്ത്, പ്രസാദ് ആരിശ്ശേരി,  വി എം ചന്ദ്രൻ,  വി എം ശശി, എസ് ഡി  സുരേഷ്  ബാബു,  അനിൽ കുറിഞ്ഞിത്താഴെ, വിനോദ് പാലപ്ര, എം വി  ശ്രീകാന്ത് എന്നിവർ മാർച്ചിൽ പങ്കാളികളായി. 
മാർച്ച്, ചേന്നാട്  കവലയ്ക്ക്  സമീപം പൊലിസ്  തടഞ്ഞു . തുടർന്ന്  നടന്ന പ്രതിഷേധ  യോഗം എസ്എൻഡിപി യോഗം കൗൺസിലർ പി ടി മന്മഥൻ  ഉദ്ഘാടനംചെയ്തു. ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി  അധ്യക്ഷനായി. എം പി സെൻ, അഡ്വ. കെ എം സന്തോഷ് കുമാർ  എന്നിവർ സംസാരിച്ചു.  സമ്മേളനത്തിന് ശേഷം  പ്രവർത്തകർ  പി സി ജോർജിന്റെ കോലം കത്തിച്ചു. 
 
 
പ്രധാന വാർത്തകൾ
Top