18 August Saturday

ജില്ലയിൽ 105 കി.മീ. വൈദ്യുതി ലൈൻ കേബിളിലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 കോട്ടയം 

105 കിലോമീറ്റർ വൈദ്യുതി ലൈൻ കേബിളിലേക്ക് മാറ്റിയതായി കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു. കോട്ടയം സർക്കിളിൽ 11.13 കി.മീ. എച്ച് ടി ലൈനും 15.58 കി. മീ. എൽ ടി ലൈനുകളുമാണ് കേബിളിലിലേക്ക് മാറ്റിയത്. പാലാ സർക്കിളിൽ 43.5 കി.മീ. എച്ച്ടി ലൈനും 35 കി.മീ. എൽടി ലൈനുകളും കേബിളിലേക്ക് മാറ്റി. ചെറിയ ദൂരത്തിലുള്ള എല്ലാ ലൈനുകളും അടുത്ത നാലു വർഷത്തിനുള്ളിൽ കേബിളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മഴ മൂലം ജില്ലയിൽ നാശനഷ്ടം ഉണ്ടായ സാഹചര്യത്തിൽ പരമാവധി ജീവനക്കാരെ ഓഫീസുകളിൽ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം.  പറഞ്ഞു.
പ്രധാന വാർത്തകൾ
Top