21 October Sunday

വിനോദസഞ്ചാരവികസനം: പട്ടികയിൽ കുമരകവും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

 

ന്യൂഡൽഹി > മികവുറ്റ സൗകര്യമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളായി വികസിപ്പിക്കാൻ തെരഞ്ഞെടുത്ത, രാജ്യത്തെ 12 സ്ഥലങ്ങളുടെ പട്ടികയിൽ കുമരകവും. വിനോദസഞ്ചാരമന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിവിഹിതം ഉപയോഗിച്ചാണ് വികസനപ്രവർത്തനങ്ങൾ നടത്തുക. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കില്ലെന്ന് മന്ത്രി അൽഫോൺസ് കണ്ണന്താനം ലോക്സഭയിൽ അറിയിച്ചു.
താജ്മഹൽ‐ ഫത്തേപുർ സിക്രി (ഉത്തർപ്രദേശ്), അജന്ത‐ എല്ലോറ (മഹാരാഷ്ട്ര), കുത്വബ് മിനാർ‐ ചെങ്കോട്ട‐ ഹുമയൂൺ കുടീരം (ഡൽഹി), കോൾവ ബീച്ച് (ഗോവ), ആംബർ ഫോർട്ട് (രാജസ്ഥാൻ), സോമനാഥ് (ഗുജറാത്ത്), ഖജുരാഹോ (മധ്യപ്രദേശ്),  ഹമ്പി (കർണാടക), മഹാബലിപുരം (തമിഴ്നാട്), കാസിരംഗ (അസം), മഹാബോധി ക്ഷേത്രം (ബിഹാർ) എന്നിവയാണ് പട്ടികയിലുള്ള മറ്റ് കേന്ദ്രങ്ങൾ.
 
 
 
പ്രധാന വാർത്തകൾ
Top