27 May Sunday

ദേശാഭിമാനിയുടെ പ്രചാരണം വർധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: കെ ജെ തോമസ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

 കോട്ടയം > കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ബിജെപി വിവിധ മേഖലകളിൽ നടത്തുന്ന കടന്നാക്രമണങ്ങളും തുറന്നുകാട്ടാൻ  ദേശാഭിമാനിയുടെ പ്രചാരണം ഇനിയും വർധിപ്പിക്കണമെന്ന് ജനറൽ മാനേജർ കെ ജെ തോമസ് പറഞ്ഞു.

പത്രത്തിന് പുതുതായി ചേർന്ന വരിക്കാരുടെ പട്ടികയും വരിസംഖ്യയും വിവിധ കേന്ദ്രങ്ങളിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ഭീഷണിയെ അതിജീവിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെയും മറ്റു ദുർബല ജനവിഭാഗങ്ങളുടെയും മേൽ പലവിധത്തിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും ഭീഷണി നിലനിൽക്കുകയാണ്. ഈ സഹാചര്യത്തിൽ ആശയ പ്രാചരണത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനായി മതനിരപേക്ഷത മുഖമു്രദയാക്കിയ ദേശാഭിമാനിയുടെ പ്രചാരണം ഇനിയും ഗണ്യമായി ഉയരണം. വാരിക അടക്കം പാർടിയുടെ മറ്റ് പ്രസിദ്ധീകരണങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തണം. ഉള്ളടക്കത്തിൽ വലിയ മാറ്റം വരുത്തിയാണ് ഇപ്പോൾ പത്രം മുന്നോട്ടുപോകുന്നത്. എല്ലാത്തരം വായനക്കാരെയും ആകർഷിക്കാൻ ദേശാഭിമാനിക്ക് കഴിയുന്നുമുണ്ട്. കെ ജെ തോമസ് പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top