25 May Friday

വാതജന്യ ഹൃദ്രോഗവിമുക്ത രാജ്യം: സർക്കാരുകളുടെ ഇടപെടൽവേണം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

 കോട്ടയം > ഇന്ത്യയെ വാതജന്യ ഹൃദ്രോഗവിമുക്ത രാജ്യമാക്കി മാറ്റുന്ന യജ്ഞത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സജീവ ഇടപെടൽ വേണമെന്ന് റുമാറ്റിക് ഹൃദ്രോഗ വിദഗ്ധരുടെ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. എ റംലാബീവി ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ ഡോ. ജോർജ് ജേക്കബ് അധ്യക്ഷനായി. സമ്മേളനത്തിന് റുമാറ്റിക് ഹാർട്ട് ക്ലബ്ബ് സംസ്ഥാന കോ‐ഓർഡിനേറ്റർ ഡോ. വി എൽ ജയപ്രകാശ് സ്വാഗതംപറഞ്ഞു. സംസ്ഥാന ആസൂത്രണവകുപ്പ് അംഗവും കേരളത്തിലെ റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണ പ്രവർത്തനങ്ങളുടെ അംബാസിഡറുമായ ഡോ. ബി ഇക്ബാൽ സമ്മേളന സുവനീർ പ്രകാശനംചെയ്തു. സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. രാജൻ മാഞ്ഞൂരാൻ  കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ സംസ്ഥാന അധ്യക്ഷൻ ഡോ. രാജു ജോർജ് എന്നിവർ സംസാരിച്ചു.

റുമാറ്റിക് ഹാർട്ട് ക്ലബ്ബ് സ്ഥാപക കോ‐ഓർഡിനേറ്റർ ഡോ. എസ്  അബ്ദുൽഖാദറിന് റുമാറ്റിക് ഹാർട്ട് ക്ലബ്ബ് ഹൃദയപുരസ്കാരം സമ്മാനിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽകോളേജ് ഹൃദ്രോഗവിഭാഗം മുൻ തലവനും റുമാറ്റിക് ഹൃദ്രോഗ ചികിത്സയിൽ വ്യക്തിഗത സംഭാവന നൽകിയവരിൽ പ്രമുഖനും നാരായണ ഹൃദയാലയ ചീഫ് കാർഡിയോളജിസ്റ്റുമായ  ഡോ. ജോർജ് ചെറിയാന് പ്രഥമ റുമാറ്റിക് ഹാർട്ട് ക്ലബ്ബ് ഒറേഷൻ അവാർഡ് സമ്മാനിച്ചു. 
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ റുമാറ്റിക് സബ്കമ്മിറ്റി മെമ്പർ ഡോ. ആർ കൃഷ്ണകുമാർ റുമാറ്റിക് ഫീവർ വീണ്ടും വരാതിരിക്കാനുള്ള മരുന്നുകളെയും കുത്തിവയ്പുകളെയും കുറിച്ച് പുഷ്പഗിരി മെഡിക്കൽകോളേജ് എമിരറ്റസ് പ്രൊഫ. ഡോ. രാജൻ മാഞ്ഞൂരാൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റുമാറ്റിക് ഹൃദ്രോഗ എക്കോ പരിശോധനയിലെ പുതിയ രീതികളെപ്പറ്റി ബംഗളൂരു ബിഎംആർസി ശിശുഹൃദ്രോഗ വിഭാഗം മേധാവി ഡോ. ഐ ബി വിജയലക്ഷ്മി റുമാറ്റിക് ഫീവർ നിർണ്ണയത്തിലെ പുതിയ വെല്ലുവിളികളെക്കുറിച്ചും പ്രൊഫ. എസ് സന്ധ്യാമണി, പ്രൊഫ. ജോർജ് കോശി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. റുമാറ്റിക് ഹൃദയശസ്ത്രക്രിയ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ അമൃത ഹൃദയശസ്ത്രക്രിയാ മേധാവി ഡോ. പ്രവീൺ വർമ്മ, കോഴിക്കോട് മെട്രോ ഹൃദയശസ്ത്രക്രിയാ മേധാവി ഡോ. വി നന്ദകുമാർ, ഗോകുലം മെഡിക്കൽകോളേജ് ഡീൻ ഡോ. പി ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top