Top
20
Monday, November 2017
About UsE-Paper
കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ്

ഒരുമാസം പിന്നിട്ടു; കലക്ഷന്‍ രണ്ടരലക്ഷം

Sunday Nov 12, 2017
ജി അനില്‍കുമാര്‍
കോട്ടയം കോടിമത ബോട്ടുജെട്ടിയില്‍ ബോട്ടുസര്‍വീസ് പുനരാരംഭിച്ചപ്പോള്‍

 

 
കോട്ടയം > സര്‍വീസ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസിന് റെക്കോഡ് കലക്ഷന്‍. മുമ്പ് കാഞ്ഞിരംജെട്ടി വരെ സര്‍വീസ് നടത്തിയിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഒന്നരമടങ്ങ് വരുമാനം വര്‍ധിച്ചു. സാധാരണ ദിവസങ്ങളില്‍ നല്ല തിരക്കുള്ള ബോട്ടില്‍ അവധി ദിവസങ്ങളില്‍ വിനോദ സഞ്ചാരികളടക്കം ആശ്രയിക്കുന്നതോടെ തിരക്ക് ഇരട്ടിയാകും. ഇത് കണക്കിലെടുത്ത് കൂടുതല്‍ ബോട്ട് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 
 
ഒക്ടോബര്‍ നാലിനാണ് കോട്ടയം കോടിമത ജെട്ടിയില്‍നിന്ന് ആലപ്പുഴയിലേക്കും തിരിച്ചും ബോട്ട് സര്‍വീസ് ആരംഭിച്ചത്. വര്‍ഷങ്ങളായി  നിര്‍ത്തിവച്ച സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു. ഒരു മാസം പിന്നിടുമ്പോള്‍ 2.40 ലക്ഷം രൂപയുടെ കലക്ഷനാണ് ലഭിച്ചത്. മുമ്പ് കാഞ്ഞിരംചിറ വരെ മാത്രം സര്‍വീസ് ഉണ്ടായിരുപ്പോള്‍ ഇത് ഒരു ലക്ഷം രൂപ വരെ മാത്രമായിരുന്നു. ഇതാണ് ഇപ്പോള്‍ ഒന്നരമടങ്ങ് ഉയര്‍ന്നത്. 
നിലയില്‍ കോട്ടയത്തുനിന്ന് രണ്ടു ബോട്ടും ആലപ്പുഴയില്‍നിന്ന് ഒരു ബോട്ടുമാണ് സര്‍വീസ് നടത്തുന്നത്. റോഡ് യാത്രയെതക്കാള്‍ കുറഞ്ഞ ചെലവില്‍ ഗതാഗതക്കുരുക്കില്‍പ്പെടാതെ കായല്‍ സൌന്ദര്യം ആസ്വദിച്ച് ആലപ്പുഴയിലെത്താം എന്നതാണ് ബോട്ട് യാത്രയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. കോട്ടയം ആലപ്പുഴ യാത്രയ്ക്ക് 18 രൂപയാണ് ടിക്കറ്റ് നിരക്ക്. കെഎസ്ആര്‍ടിസി നിരക്കുമായി തട്ടിച്ചു നോക്കിയാല്‍ ഇത് ആലപ്പുഴ യാത്രയ്ക്ക് ചെലവഴിക്കുന്ന തുകയുടെ പകുതിയില്‍ താഴെയേ വരൂ. 
കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്ക് സ്കൂള്‍ വിദ്യാര്‍ഥികളടക്കം ദിവസവും നിരവധി സ്ഥിരം യാത്രക്കാരുണ്ട്. ഇതിനു പുറമെ വിനോദ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികളും യാത്രചെയ്യുന്നു. രാവിലെ 6.45, പകല്‍ 11.30, 3.30, 5.15 സമയങ്ങളിലാണ് കോട്ടയത്തുനിന്ന്  ബോട്ട് പുറപ്പെടുന്നത്. അതേസമയം രാവിലെ 7.30, 9.35, പകല്‍ 11.30, 2.30, 5.15, 9.15 എന്നീ സമയങ്ങളിലാണ് ആലപ്പുഴയില്‍നിന്ന് കോട്ടയത്തേക്ക് ബോട്ട് പുറപ്പെടുന്നത്. 
 
അവധി ദിവസങ്ങളിലാണ് ബോട്ടില്‍ തിരക്ക് കൂടുതല്‍. കുടുംബങ്ങളായി കായല്‍ സവാരിക്ക് എത്തുന്നവരടക്കം വിദേശ സഞ്ചാരികളും കായല്‍കാറ്റേറ്റ് ആലപ്പുഴയിലേക്ക് യാത്രചെയ്യുന്നു. സ്വകാര്യ ബോട്ടുകള്‍ മണിക്കൂറിന് 300 മുതല്‍ 600 രൂപവരെ ഈടാക്കുമ്പോഴാണ് തുഛമായ തുകയ്ക്ക് ഈ യാത്ര. കായലിലും ഉള്‍ത്തോടുകളിലൂടെയും അടക്കം  ആലപ്പുഴവരെ കടന്നുപോകുന്ന ബോട്ട്  രണ്ട് മണിക്കൂറിലേറെ യാത്രക്കാര്‍ക്ക് സുഖാനുഭൂതി പകരുന്നു. രാവിലെ ആലപ്പുഴയ്ക്ക് ബോട്ടില്‍ പോകുന്നവര്‍ ആലപ്പുഴ ബീച്ചും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ച് വൈകുന്നേരം തിരികെ ഇതേ ബോട്ടില്‍ മടങ്ങുന്നതും പതിവാണ്. 
യാത്രക്കാരുടെ സൌകര്യം പരിഗണിച്ച് കൂടുതല്‍ ആധുനിക സൌകര്യങ്ങളോടെയുള്ള ഹൈ സ്പീഡ് എസി ബോട്ട് നിര്‍മാണം അരൂരിലെ ഡോക്കില്‍ പുരോഗമിക്കുകയാണ്. ഏതാനും മാസത്തിനകം ഇത് നീറ്റിലിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡബിള്‍ ഡെക്കല്‍ ബോട്ട് രണ്ടുവീതം എന്‍ജിനുകളും പ്രൊപ്പല്ലറുകളുമാണ് സ്ഥാപിക്കുന്നത്. ഈ ബോട്ട് എത്തുന്നതോടെഒരു മണിക്കൂര്‍കൊണ്ട്  ആലപ്പുഴ-കോട്ടയം സവാരി നടത്താനാകും. ഇപ്പോഴത്തെ തിരക്ക് പരിഗണിച്ച് രാവിലെ 9.30ന് കോടിമതയില്‍നിന്ന് ആരംഭിക്കുന്ന ഒരു സര്‍വീസ് കൂടി തുടങ്ങണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു. 
 

Related News

കൂടുതൽ വാർത്തകൾ »