Top
22
Thursday, February 2018
About UsE-Paper

ഹരിത സാക്ഷരത കേരളം ഏറ്റെടുക്കുന്നു: മുകേഷ്

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയത്ത് ആരംഭിച്ച ഹരിത സാക്ഷരതാ പദ്ധതി കേരളം ഏറ്റെടുക്കുമെന്ന് സിനിമാനടനും എംഎല്‍എയുമായ എം മുകേഷ് അഭിപ്രായപ്പെട്ടു. 

കോട്ടയം കെപിഎസ് മേനോന്‍ ഹാളില്‍ നടന്ന ഹരിതസാക്ഷരതാ കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഹരിത ബോധമാണ് പ്രകൃതിയെ പ്രസന്നമാക്കുന്നത്. അതിന്റെ ചിന്തയും പ്രവര്‍ത്തിയും സമന്വയിക്കുന്ന ജനപങ്കാളിത്തമാണ് ഇവിടെ പ്രതിഫലിക്കുന്നത്. പ്രകൃതിസംരക്ഷണ സന്ദേശങ്ങള്‍ ജനങ്ങളി ലെത്തിക്കാന്‍ മികച്ച മാധ്യമം കലയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ. കെ അനില്‍കുമാര്‍ അധ്യക്ഷനായി. ഡോ. ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ടോമി കല്ലാനി, സി എന്‍ സത്യനേശന്‍, ഡോ. എസ് രാമചന്ദ്രന്‍, കെ എന്‍ രാധാകൃഷ്ണപിള്ള, പള്ളിക്കോണം രാജീവ്, ഡോ. ജേക്കബ് ജോര്‍ജ്, ഗോപു നട്ടാശ്ശേരി, ജോജി കൂട്ടുമ്മേല്‍ എന്നിവര്‍ സംസാരിച്ചു. 
 
 

Related News

കൂടുതൽ വാർത്തകൾ »