Top
16
Saturday, December 2017
About UsE-Paper

ചങ്ങനാശേരി മുന്നില്‍ ആകാശിന് മീറ്റ് റെക്കോഡ്

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌
ആകാശ് എം വര്‍ഗീസ് ജൂനിയര്‍ ബോയ്സ് ലോങ്ജമ്പ് (റെക്കോഡ്) സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം

 മരങ്ങാട്ടുപിള്ളി > പുതിയവേഗവും ദൂരവും കുറിച്ച് നാളയുടെ വാഗ്ദാനങ്ങളാവുന്ന സ്കൂള്‍ താരങ്ങളുടെ കായികമാമാങ്കത്തില്‍ പുതിയ പ്രതിഭകളുടെ ഉദയം. ആദ്യദിനം അവസാനിക്കുമ്പോള്‍ 63 പോയിന്റുമായി ചങ്ങനാശേരി ഉപജില്ല മുന്നിട്ടുനില്‍ക്കുന്നു. 55 പോയിന്റുമായി കാഞ്ഞിരപ്പള്ളി ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. 41 പോയിന്റുമായി പാലാ ഉപജില്ല മൂന്നാം സ്ഥാനത്തുണ്ട്. 

6സ്വര്‍ണ്ണവും 6വെള്ളിയും 7വെങ്കലവുമാണ് ചങ്ങനശേരി ആദ്യദിനം കരസ്ഥമാക്കിയത്. 7 സ്വര്‍ണ്ണവും 4 വെള്ളിയും 7 വെങ്കലവും  നേടിയാണ് കാഞ്ഞിരപ്പള്ളി രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത്. 5 സ്വര്‍ണ്ണം, 2 വെള്ളി, 2 വെങ്കലം എന്നിവ കരസ്ഥമാക്കിയാണ് പാലാ ഉപജില്ല മൂന്നാംസ്ഥാനത്തുള്ളത്. രണ്ടാംസ്ഥാനത്താണെങ്കിലും കിരീടം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസവുമായാണ് കാഞ്ഞിരപ്പള്ളിയുടെ താരങ്ങള്‍ ആദ്യദിനം കളിക്കളം വിട്ടത്.
ജില്ലയുടെ കായികകിരീടത്തിനായുള്ള സ്കൂളുകളുടെ പോരാട്ടത്തില്‍ അഞ്ചുസ്വര്‍ണ്ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം 40 പോയിന്റുമായിട്ട് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള സികെഎം എച്ച്എസ്എസ് കോരുത്തോടിന് 27 പോയിന്റുമാത്രമാണ് നേടാനായത്. നാല് സ്വര്‍ണ്ണവും ഒരു വെള്ളിയും നാല് വെങ്കലവുമാണ്  ഇവരുടെ നേട്ടം. പെണ്‍കുട്ടികള്‍ മാത്രമായി എത്തിയ പാലാ സെന്റ് മേരീസ് 12 പോയിന്റുമായി മൂന്നാമതും 10 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ്ഡൊമിനിക് സ്കൂള്‍ നാലാം സ്ഥാനത്തുമുണ്ട്.
ആദ്യദിനം ലോങ്ജമ്പ് ജൂനിയര്‍ വിഭാഗത്തില്‍ സ്വന്തം റെക്കോഡ് തിരുത്തി ആകാശ് എം വര്‍ഗീസ് മേളയുടെ താരമായി. 6.68 മീറ്റര്‍ ചാടിയ ആകാശ് കഴിഞ്ഞവര്‍ഷം സ്ഥാപിച്ച 6.44 മീറ്റര്‍ എന്ന റെക്കോഡാണ് മരങ്ങാട്ടുപിള്ളിയില്‍ മറികടന്നത്. കായിക കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ മിടുക്കന്‍ ട്രിപ്പിള്‍ ജെമ്പിലും 100 മീറ്ററിയും മത്സരിക്കുന്നുണ്ട്. കുറുമ്പനാടം സെന്റ്പീറ്റേഴ്സ് എച്ച്എസ്എസിലെ പത്താംക്ളാസ് വിദ്യാര്‍ഥിയാണ് ആകാശ്.
 
 

Related News

കൂടുതൽ വാർത്തകൾ »