16 November Friday

വോട്ടിങ് സുതാര്യമാക്കാൻ ഇനി വിവി പാറ്റ് മെഷീനും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018
ഏറ്റുമാനൂർ
 ലോകസഭാ തെരഞ്ഞെടുപ്പിന‌്  മുന്നോടിയായി  വോട്ടിങ് സുതാര്യമാക്കാൻ വി വി പാറ്റ് മെഷീനും. കോട്ടയം ജില്ലയ‌്ക്ക് ആവശ്യമുള്ള കൺട്രോൾ യൂണിറ്റ്,  ബാലറ്റ് യൂണിറ്റ്, വി വി പാറ്റ് എന്നീ ഇലക്ട്രോണിക് വോട്ടിങ‌് മെഷീനുകളുടെ ആദ്യഘട്ട പരിശോധന  ഹൈദരാബാദ്  ഇലക്ട്രോണിക്സ് കോ ഓപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ നേതൃത്വത്തിൽ പൂർത്തിയായി. ഏറ്റുമാനൂർ 
ഇ വി എം വെയർ ഹൗസിൽ സൂക്ഷിച്ചിട്ടുള്ള ഇലക്ഷൻ മെഷീനുകളുടെ മോക്ക് പോൾ കോട്ടയം ജില്ലാ കലക്ടർ ബി എസ് തിരുമേനിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ടീയ പാർടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നു. വോട്ട് ചെയ്യുമ്പോൾ ആർക്കാണ് വോട്ടു ചെയ്തതെന്നു വി വി പാറ്റ് മെഷീന്റെ സ്ക്രീനിൽ ഏഴ‌് സെക്കന്റ് തെളിഞ്ഞതിനു ശേഷം സ്ളിപ്പ് കട്ടായി ബോക്സിൽ വീഴും. റിസൾട്ട് സംബന്ധിച്ച് എന്തെങ്കിലും തർക്കം വന്നാൽ വി വി പാറ്റ് മെഷീനിലെ സ്ലിപ്പുകൾ പരിശോധിയ്ക്കാം.ഇലക്ഷൻ കോട്ടയം ഡെപ്യൂട്ടി കലക്ടർ പി പി പ്രേമലത , ജൂനിയർ സൂപ്രണ്ട് ജി പ്രശാന്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top