20 July Friday

മതഭീകരതയ്ക്കെതിരെ പ്രതിഷേധസം‌ഗമം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

 പത്തനാട് 

നാടിനെ അരക്ഷിതാവസ്ഥയിലാക്കുന്ന എസ്ഡിപിഐ ഭീകരവാദത്തിനെതിരെ സിപിഐ എം വാഴൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാട്ട് മനുഷ്യചങ്ങലയും, പ്രതിഷേധസം‌ഗമവും സംഘടിപ്പിച്ചു. 
“കൈകോർക്കാം മതഭീകരതയ്ക്കെതിരെ, ഒറ്റപ്പെടുത്താം തീവ്രവാദികളെ’ എന്ന മുദ്രാവാക്യമുയർത്തി  ബുധനാഴ്ച പത്തനാട്ട് നടന്ന മനുഷ്യചങ്ങലയും പ്രതിഷേധ സംഗമവും സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനംചെയ‌്തു.
ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. ആർ നരേന്ദ്രനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ എം ടി ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ 
അഡ്വ. റജി സഖറിയ, അഡ്വ. ഗിരീഷ് എസ് നായർ, പി കെ അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മിറ്റിയംഗം പി എൻ പ്രഭാകരൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ കാനം രാമകൃഷ്ണൻ നായർ, അഡ്വ. സി കെ ജോസഫ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് കെ പി ബാലഗോപാലൻ നായർ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ‌് ഇ സി ചെറിയാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഏരിയ സെക്രട്ടറി വി ജി ലാൽ സ്വാഗതവും, കങ്ങഴ ലോക്കൽ സെക്രട്ടറി എ എച്ച് ഷിയാസ് നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top