19 January Saturday

ഓട്ടോറിക്ഷാക്കൂലി; അമിത തുക ഈടാക്കിയാൽ കര്‍ശന നടപടിയെന്ന‌് കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
കോട്ടയം
സർക്കാർ അംഗീകൃത നിരക്കിനേക്കാൾ കൂടുതൽ ചാർജ‌് യാത്രക്കാരിൽനിന്ന‌് ഈടാക്കുകയോ യാത്ര പോകാൻ വിസമ്മതിക്കുകയോ ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കലക്ടർ പി കെ സുധീർ ബാബു പൊലീസിനും ആർടിഎയ്ക്കും നിർദേശംനൽകി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരിൽ നിന്നും അമിത ചാർജ‌്  ഈടാക്കുന്നതായി  പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. കുറഞ്ഞ ദൂരത്തിൽ സഞ്ചരിക്കുന്നതിന് ഡ്രൈവർമാർ വിസമ്മതിക്കുന്നതായും പരാതിയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷൻ മാനേജർക്ക് നേരിട്ട് പരാതി നൽകാം. 138, 182 എന്നീ ടോൾ ഫ്രീ നമ്പറുകളിലും പരാതികൾ അറിയിക്കാം. ആർടിഒ ഓഫീസിലും യാത്രക്കാർക്ക് പരാതികൾ  നൽകാം.
കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷാ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കലക്ടർ അധ്യക്ഷനായി. എഡിഎം അലക്‌സ് ജോസഫ്, ഡിവൈഎസ‌്‌പി വിനോദ് പിള്ള, ആർടിഎ ബാബു ജോൺ, റെയിൽവേ അധികൃതർ എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top