19 January Saturday
15 സിനിമകൾ പ്രദർശിപ്പിക്കും

പെൺ ചലച്ചിത്രമേള ഇന്ന‌് മുതൽ കോട്ടയത്ത‌്

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 വനിതാ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത‌് പെൺ ചലച്ചിത്രമേള ‘മഴവില്ല‌് 2019’ ന‌് ശനിയാഴ‌്ച തുടക്കം. എസ‌്പിസിഎസ‌് ഹാളിൽ രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ‌് സിനിമ പ്രദർശനം. വൈകിട്ട‌് അഞ്ചിന‌്  വിപ്ലവഗായിക പി കെ മേദിനി മേള ഉദ‌്ഘാടനംചെയ്യും. സൊസൈറ്റി പ്രസിഡന്റ‌് എൻ എം ശ്യാമള അധ്യക്ഷയാകും. 

കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ‌് മേള സംഘടിപ്പിക്കുന്നത‌്. 
ഉദ‌്ഘാടനത്തിനു മുന്നോടിയായി സജിതാ മഠത്തിൽ സംവിധാനംചെയ‌്ത ‘പി കെ മേദിനി; മാറ്റത്തിന്റെ പാട്ടുകാരി’ എന്ന ഡോക്യുമെന്ററിയും തുടർന്ന‌് ആറിന‌് ഉദ‌്ഘാടന ചിത്രമായി സുസ‌്മേഷ‌് ചന്ദ്രോത്ത‌് സംവിധാനംചെയ‌്ത ‘പത്മിനി’യും പ്രദർശിപ്പിക്കും. ഈ ചിത്രത്തിന്റെ സംസ്ഥാനത്തെ ആദ്യ പ്രദർശനമാണിത‌്. രാവിലെ ഒമ്പതിന‌് ടി വി ചന്ദ്രൻ സംവിധാനം ചെയ‌്ത മങ്കമ്മ, പകൽ രണ്ടിന‌് മിർച്ച‌് മസാല എന്നീ ചിത്രങ്ങളുമുണ്ടാകും.
ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, റീവിസിറ്റിങ‌് ക്ലാസിക‌്, പ്രണാമം, ഡോക്യുമെന്ററി, ഇംഗ്മർ ബർഗ‌്മാന്റെ ജന്മശതാ‌ബ‌്ദി എന്നീ വിഭാഗങ്ങളിലായി 15 സിനിമകളാണ‌് പ്രദർശിപ്പിക്കുക. സിനിമയ‌്ക്കുശേഷം അതിനെ ആസ‌്പദമാക്കിയുള്ള ചർച്ചകളും ഉണ്ടാകും.  ഡെലിഗേറ്റുകൾക്ക‌് 300 രൂപയും വിദ്യാർഥികൾക്ക‌് 150 രൂപയുമാണ‌് ഫീസ‌്.
ഞായറാഴ‌്ചത്തെ ചിത്രങ്ങൾ: രാവിലെ ഒമ്പതിന‌് ക്രൈസ‌് ആൻഡ‌് വിസ‌്പേർസ‌്, പകൽ 11 ന‌് ചിത്രാംഗദ, വൈകിട്ട‌് 4.15 ന‌് സൗണ്ട‌് ഓഫ‌് സൈലൻസ‌്, ആറിന‌് ടോക‌് ടു ഹെർ.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top