19 January Saturday
പരാതി അറിയിച്ച വിദ്യാര്‍ഥിനികൾക്ക‌് അനുമോദനം

സ്‌കൂളിനു സമീപം നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 പാലാ

സ്‌കൂൾ വിദ്യാർഥിനികൾക്ക‌് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചുവെന്ന പരാതിയിൽ യുവാവ‌് പിടിയിൽ. ഈരാറ്റുപേട്ട ചെമ്പുകാംപറമ്പിൽ മാഹിനെ(34) യാണ് പാലാ പൊലീസ് അറസ്റ്റ‌് ചെയ‌്തത‌്.
കഴിഞ്ഞ ദിവസം വൈകിട്ട‌് നാലരയോടെ ളാലം കുരിശുപള്ളി റൂട്ടിലൂടെ സ്‌കൂൾ വിട്ടു വീട്ടിലേക്ക‌് മടങ്ങുകയായിരുന്ന വിദ്യാർഥിനികൾക്കു മുന്നിലാണ് ഇയാൾ നഗ്‌നത പ്രദർശിപ്പിച്ചത്. സ്വകാര്യ ഓട്ടോറിക്ഷയിൽ എത്തുന്ന ഇയാൾ പിൻസീറ്റിലിരുന്നായിരുന്നു നഗ്‌നതാ പ്രദർശനം നടത്തിയിരുന്നത്. ഇതേത്തുടർന്നു ഇതുവഴി കടന്നു പോയ ചില വിദ്യാർഥിനികൾ സമീപത്തെ കടയിൽ എത്തി ഫോണിൽ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. 
തുടർന്ന് വെള്ളിയാഴ‌്ച രാവിലെ വിദ്യാർഥിനികൾ സംഭവത്തെക്കുറിച്ച്  പ്രിൻസിപ്പലിനോട് പരാതിപ്പെട്ടു. പ്രിൻസിപ്പലും പിടിഎ ഭാരവാഹികളും നടത്തിയ അന്വേഷണത്തിൽ ഏതാനും നാളുകളായി സ്ഥിരം നഗ്‌നതാ പ്രദർശനം നടത്തിവരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ അധികൃതരും പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലിസ് പ്രതിയെ പിടികൂടിയത്. സംഭവം പൊലീസിൽ അറിയിച്ച വിദ്യാർഥിനികളെയും നടപടി സ്വീകരിച്ച പാലാ സി ഐ രാജൻ കെ  അരമനയെയും സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ പിടിഎ കമ്മിറ്റി അനുമോദിച്ചു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top