Top
21
Wednesday, February 2018
About UsE-Paper

കേന്ദ്രനയത്തിനെതിരെ എല്‍ഡിഎഫ് ധര്‍ണ ഇന്ന്

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > റേഷന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം അടിയന്തരമായി തിരുത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച സായാഹ്ന ധര്‍ണ നടത്തും. ജില്ലയിലെ എല്ലാ പഞ്ചായത്ത്-മുനിസിപ്പല്‍ കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണ നടത്തും. 

ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ നിര്‍ബന്ധിതമായതോടെ സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത സാര്‍വത്രിക റേഷന്‍ സംവിധാനമാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ ഭക്ഷ്യക്ഷാമത്തിന് പരിഹാരമാകുന്നത്. 
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പുതിയ മുന്‍ഗണന-ഇതര പട്ടിക പ്രകാരം പകുതിയോളം പേര്‍ക്ക് റേഷന്‍ നഷ്ടപ്പെടും. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ നടപടി സ്വീകരിച്ചെങ്കിലും കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ ഭക്ഷ്യധാന്യം കിട്ടിയാലേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. അത് അടിയന്തിരമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചും കേരളത്തിന് അര്‍ഹമായ അരിവിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തുന്നത്. 
കോട്ടയത്ത് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സായാഹ്ന ധര്‍ണയില്‍ എല്ലാ എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും ബഹുജനങ്ങളും പങ്കെടുത്ത് പരിപാടി വിജയപ്പിക്കണമെന്ന് ജില്ലാ കണ്‍വീനര്‍ പ്രെഫ.എം ടി ജോസഫ് അഭ്യര്‍ഥിച്ചു.