19 July Thursday

ജീവനക്കാരുടെ കലോത്സവം: മാറ്റുരയ്ക്കുന്നത് 700 പേര്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017

കേരള എന്‍ജിഒ യൂണിയന്‍ സര്‍ഗോത്സവത്തിന്റെ ഭാഗമായി കോട്ടയത്ത് നടത്തിയ വിളംബരജാഥ

 കോട്ടയം > ഓഫീസിന്റെ അകത്തളങ്ങളിലെ ഫയലുകളുടെ ലോകത്തുനിന്ന് സംസ്ഥാനത്തെ ജീവനക്കാര്‍ ശനിയാഴ്ച സര്‍ഗോത്സവ വേദിയിലെത്തും.

നൃത്തം, സംഗീതം , ചിത്രരചന ഇനങ്ങളിലെല്ലാം ജീവനക്കാര്‍ക്കായി കോട്ടയം സിഎംഎസ് കോളേജില്‍ ഏഴ് മത്സരവേദിയൊരുങ്ങി. പഠനകാലയളവിലും മറ്റും സര്‍ഗപ്രതിഭ തെളിയിച്ച കലാകാരന്മാര്‍ വേദികളില്‍ എത്തും. എഴുന്നൂറോളം പേര്‍ മത്സരത്തിനെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ ഒമ്പതിന് മത്സരം തുടങ്ങും. ലളിതഗാനം, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, മോണോആക്ട്, തിരുവാതിരകളി, ഒപ്പന, നാടോടി നൃത്തം, പ്രച്ഛന്ന വേഷം, തബല, ചെണ്ട, മൃദംഗം, വയലിന്‍, ഓടക്കുഴല്‍, പെന്‍സില്‍ ഡ്രോയിങ്ങ്, പെയിന്റിങ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍. തിരുവിഴ ജയശങ്കര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top