Top
18
Saturday, November 2017
About UsE-Paper

ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലില്‍ അപൂര്‍വ ശസ്ത്രക്രിയ

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌
ലത്തീഷ് അന്‍സാരി ഡോക്ടര്‍മാരോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍

 ഈരാറ്റുപേട്ട > ചാനല്‍ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയയായി മാറിയ ലത്തീഷ് അന്‍സാരി എന്ന അനുഗ്രഹീത കലാകാരി അപൂര്‍വമായ ശസ്ത്രക്രിയയിലൂടെ കലാജീവിതത്തിലേക്കും തുടര്‍ജീവിതത്തിലേക്കും മടങ്ങിവന്നു. ചെറിയ സമ്മര്‍ദ്ദങ്ങളില്‍ പോലും അസ്ഥികള്‍ ഒടിഞ്ഞുപോകുന്ന അപൂര്‍വരോഗ ബാധിതയായ ലത്തീഷയുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിക്കൊണ്ടാണ് ഉദരത്തില്‍ മുഴയുടെ സാന്നിധ്യം പ്രത്യക്ഷപ്പെട്ടത്. 

 ലത്തീഷയ്ക്ക് ശസ്ത്രക്രിയ അനിവാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ നേരത്തെ തന്നെ അപൂര്‍വ രോഗം ബാധിച്ച ഇവര്‍ക്ക് അനസ്ത്യേഷ്യ നല്‍കി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുക എന്നത് അതീവ സങ്കീര്‍ണ്ണമായിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹം ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലിലെത്തുന്നത്. പ്രശസ്ത ലാപ്റോസ്കോപ്പിക് വിദഗ്ധനും റിംസ് ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിലാണ് ലത്തീഷയെ പരിശോധനാ വിധേയയാക്കിയത്. തുടര്‍ന്ന് ശസ്ത്രക്രിയ തീരുമാനിക്കുകയും ഡോ. മുഹമ്മദ് ഇസ്മയില്‍, ഡോ. കിങ്ങ്സ്ലി ഇയ്യന്‍കുട്ടി, ഡോ. ജിനുമോന്‍ കെ വി എന്നിവര്‍ ചേര്‍ന്ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. ഡോ. ജോണ്‍ മാത്യു, ഡോ. ജയിംസ് സിറിയക് എന്നിവര്‍ അനസ്തേഷ്യയ്ക്ക് നേതൃത്വം നല്‍കി.