16 October Tuesday

കടനാട്ടിൽ എൽഡിഎഫ് അവിശ്വാസം പാസായി; കോൺ. പ്രസിഡന്റ് പുറത്ത‌്

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

 

പാലാ
കടനാട് പഞ്ചായത്തിൽ എൽഡിഎഫ് അവിശ്വാസപ്രമേയത്തിലൂടെ കോൺഗ്രസ് പ്രസിഡന്റിനെ പുറത്താക്കി. ഏഴംഗ യുഡിഎഫ് ഭരണ മുന്നണിയിലെ ഒരംഗവും എൽഡിഎഫ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. 14 അംഗ ഭരണസമിതിയിൽ നറുക്കെടുപ്പിലൂടെ പദവിയിൽ എത്തിയ കോൺഗ്രസ് പ്രതിനിധിയായ പ്രസിഡന്റ‌് സണ്ണി മുണ്ടനാട്ടാണ‌് പുറത്തായത്. ഇതാടെ മൂന്ന് വർഷം അധികാരത്തിൽ തുടർന്ന യുഡിഎഫിന് ഭരണം നഷ്ടമായി.
14 അംഗ പഞ്ചായത്തിൽ യുഡിഎഫ് ഏഴ‌്, എൽഡിഎഫ് ഏഴ‌് എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫിൽ കോൺഗ്രസിന് നാലും കേരള കോൺഗ്രസ് എമ്മിന് മൂന്നും അംഗങ്ങളാണുള്ളത്. വൈസ‌്പ്രസിഡന്റ‌് സ്ഥാനത്തുള്ള കേരള കോൺഗ്രസിന‌് രണ്ടര വർഷത്തിനു ശേഷം  പ്രസിഡന്റ‌് സ്ഥാനം നൽകാമെന്ന‌് ധാരണയുണ്ടായിരുന്നു. എന്നാൽ സണ്ണി മുണ്ടനാട്ട‌് സ്ഥാനമൊഴിയാൻ തയ്യാറായില്ല.  ഇതിൽ കേരള കോൺഗ്രസിന‌് അമർഷമുണ്ടായിരുന്നു.
 
 
പ്രധാന വാർത്തകൾ
Top