24 October Wednesday

കുറുപ്പന്തറ കൊലപാതകം: മുഖ്യപ്രതിക്കായി തമിഴ്‌നാട്ടില്‍ തെരച്ചില്‍ ശക്തമാക്കി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
കടുത്തുരുത്തി
കുറുപ്പന്തറയിൽ സ്വകാര്യ പണമിടപാടുകാരൻ വീട്ടിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിക്കായി പൊലീസ് തമിഴ്‌നാട്ടിൽ തെരച്ചിൽ ശക്തമാക്കി.  മുഖ്യപ്രതിയുമായി ബന്ധപ്പെട്ട‌് നാട്ടിൽ പലകഥകളും പ്രചരിക്കുന്നുണ്ട്. എന്നാൽ യുവാവിന്റെ തിരോധാനത്തെക്കുറിച്ച‌് നാട്ടിൽ പരക്കുന്ന പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്ന‌് കടുത്തുരുത്തി പൊലീസ‌് പറഞ്ഞു.
    പ്രതി ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളെ പിന്തുടരാൻ പൊലീസിന് കഴിയുന്നില്ല. വഴിയിൽ കണ്ടെത്തുന്നവരിൽനിന്ന‌് ഫോൺ വാങ്ങി ഇയാൾ നാട്ടിലേക്കു ബന്ധപ്പെടുന്നുമുണ്ട്. വിളിവന്ന ഫോണിന്റെ ഉടമയെ തേടി സ്ഥലത്ത് എത്തുമ്പോഴാണ് ഫോണിന്റെ ഉടമയിൽ നിന്ന‌് കോൾ ചെയ്യാനായി പ്രതി ഫോൺ ചോദിച്ചു വാങ്ങിയതാണെന്നറിയുക. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന യുവാവ‌് സേലം, കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ക്വട്ടേഷൻ  സംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ഈ ബന്ധം കൊല നടത്താൻ പ്രതി ഉപയോഗപ്പെടുത്തിയോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പിടികിട്ടാനുള്ള കുറുപ്പന്തറ സ്വദേശിയും റിമാൻഡിലായ രണ്ടും പേരുമല്ലാതെ മറ്റാരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനെല്ലാം വ്യക്തമായ ഉത്തരം പറയാൻ കുറുപ്പന്തറ സ്വദേശിയായ ഒന്നാം പ്രതിയ്‌ക്കേ കഴിയുവെന്നാണാണ‌് കരുതുന്നത്. കുറുപ്പന്തറ ചിറയിൽ സ്റ്റീഫൻ കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ടത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top