21 September Friday

പ്രളയ ധനസമാഹരണം 13 ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

 

കോട്ടയം
പ്രളയ ദുരിതാശ്വാസ പ്രത്യേക ധനസമാഹരണം ജില്ലയിൽ 13 ന് തുടങ്ങും. ജില്ലയുടെ ധനസമാഹരണ ചുമതലയുള്ള  മന്ത്രി ടി എം തോമസ് ഐസക്കും മന്ത്രി കെ  രാജുവും നേരിട്ടെത്തി സംഭാവനകൾ ഏറ്റുവാങ്ങും.
ഓരോ നിയോജക മണ്ഡലത്തിലും പ്രത്യേകം ക്രമീകരിച്ചിട്ടുള്ള കേന്ദ്രങ്ങളിലാണ് ധനസമാഹരണം നടക്കുക. 13 രാവിലെ 10 ന് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വ്യാപാരി വ്യവസായി ഹാൾ, 12 ന്  ഈരാട്ടുപേട്ട വ്യാപാരഭവൻ പൂഞ്ഞാർ നിയോജകമണ്ഡലം), നാലിന് വൈക്കം സത്യഗ്രഹ സ്മാരക ഹാൾ എന്നീ കേന്ദ്രങ്ങളിൽ മന്ത്രിമാർ നേരിട്ടെത്തി സംഭാവനകൾ  ഏറ്റുവാങ്ങും.  14 ന് രാവിലെ 10 ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാൾ, 12 ന് ളാലം പഴയ പള്ളി ഹാൾ(പാല), രണ്ടിന് ചിറക്കടവ് പഞ്ചായത്ത് ഹാൾ(കാഞ്ഞിരപ്പള്ളി), നാലിന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാൾ എന്നീ കേന്ദ്രങ്ങളിലും  15 രാവിലെ 10 ന് വിജയപുരം സർവീസ് സഹകരണ ബാങ്ക്  ഹാൾ(പുതുപ്പള്ളി), 12 ന് കോട്ടയം കെപിഎസ് മേനോൻ ഹാൾ എന്നിവിടങ്ങളിലും ധനസമാഹരണം നടത്തും.
 
പ്രധാന വാർത്തകൾ
Top