16 November Friday

കോട്ടയത്ത‌് ഫിലിം സൊസൈറ്റി വീണ്ടും; ആദ്യ ചലച്ചിത്ര പ്രദർശനം 16 ന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

 

കോട്ടയം 
മൂന്ന‌് ഫിലിം സൊസൈറ്റികളുടെ പൂർവ്വകാല ചരിത്രമുള്ള അക്ഷരനഗരിയിൽ നാലാമതൊരു ഫിലിം സൊസൈറ്റികൂടി പിറക്കുന്നു. വേളൂർ കേന്ദ്രമായ ആത്മ ഫിലിം സൊസൈറ്റിയുടെ പ്രഥമ ചലച്ചിത്ര പ്രദർശനം 16ന‌് രാവിലെ ഒമ്പതിന‌് അനശ്വര തിയറ്ററിൽ നടക്കും. അഭിനയപ്രതിഭ ഇന്ദ്രൻസിന‌് സംസ്ഥാന അവാർഡ‌് നേടിക്കൊടുത്ത ‘ആളൊരുക്ക’മാണ‌് പ്രദർശിപ്പിക്കുന്നത‌്. മികച്ച സാമൂഹ്യ ചിത്രത്തിനുള്ള ദേശീയ അവാർഡും ഈ സിനിമ നേടി. തുടർന്നും എല്ലാ മാസവും രണ്ടാം ഞായറാഴ‌്ച രാവിലെ അനശ്വര തിയറ്ററിൽ ഫിലിം സൊസൈറ്റി അംഗങ്ങൾക്കായി ചലച്ചിത്ര പ്രദർശനമുണ്ടാകും. താൽപ്പര്യമുള്ളവർ സൊസൈറ്റി അംഗത്വമെടുക്കണം. വാർഷിക വരിസംഖ്യ 500 രൂപ മാത്രം, രജി. ഫീസ‌് 100 രൂപ. മാധ്യമ പ്രവർത്തകർക്ക‌് ഇളവുണ്ട‌്. 
ആത്മയുടെ  പുതിയ   സംരംഭം എല്ലാവരാലും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന‌്  ഭാരവാഹികളും സംവിധായകരുമായ ജയരാജ‌്, ജോഷി മാത്യു, പ്രദീപ‌് നായർ എന്നിവർ  അഭ്യർഥിച്ചു.സൊസൈറ്റി അംഗത്വ അപേക്ഷ ഫോമുകൾവിവിധ സ്ഥലങ്ങളിൽ ലഭിക്കും. ഫോൺ: 9447302117.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top