18 September Tuesday

തണലൊരുക്കി സിപിഐ എം; ഉയരുന്നു ഭവനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

 

 
ആറുമാനൂർ
സാധാരണക്കാരുടെ വേദനകൾ പരിഹരിക്കാനിടപെടുകയും അവരുടെ ശബ്ദമാവുകയും ചെയ്യുന്ന സിപിഐ എം എല്ലാ ലോക്കൽ മേഖലയിലും നടപ്പാക്കി വരുന്ന ഭവന നിർമാണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നേറുന്നു. അയർക്കുന്നം ഏരിയയിലെ വിവിധ ലോക്കൽ മേഖലകളിലായി ഈവർഷം നിർമിച്ചുനൽകുന്ന പത്തുവീടുകളിലൊന്നായ ആറുമാനൂർ സ്വദേശി പാറേക്കാട്ടിൽ ദിലീപിന്റെ വീടിന്റെ തറക്കല്ലിടൽ തിങ്കളാഴ്ച  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ നിർവഹിച്ചു. 
ആകെ മൂന്നുസെന്റ് സ്ഥലം മാത്രമുള്ള കുടുംബത്തിന് ഉണ്ടായിരുന്ന വീട് ഏകദേശം 15 വർഷം മുമ്പ് നശിച്ചുപോയിരുന്നു. തുടർന്ന് ചെറിയ ഒരു ഷെഡിലാണ് ഭാര്യയും  മൂന്നുമക്കളുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം താമസിച്ചുപോരുന്നത്. തറക്കല്ലിടൽ പരിപാടിയിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ പി കെ മോനപ്പൻ, എം കെ പൊന്നപ്പൻ, ലോക്കൽ സെക്രട്ടറി എം ഡി സുനിൽ, ബ്രാഞ്ച് സെക്രട്ടറി മോനിയൻ, കെ ജി ഗിരീഷ് കുമാർ, എം എസ് പ്രസാദ്, ചന്ദ്രശേഖരകൈമൾ, കെ എം സോമൻ, ബിജു തോമസ് എന്നിവർ പങ്കെടുത്തു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top