Top
20
Monday, November 2017
About UsE-Paper
രണ്ടിടത്ത് വഴിതടഞ്ഞു

നെല്ല് സംഭരണ പ്രതിസന്ധി ഉടന്‍ പരിഹരിക്കണം

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

 

 
കോട്ടയം > നെല്ല് സംഭരണരംഗത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ളൈസ് വകുപ്പ് സത്വര നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം ജില്ലാ കമ്മിറ്റി കോട്ടയത്തും വൈക്കത്തും വഴിതടയല്‍സമരം നടത്തി. നൂറ്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തസമരം കോട്ടയത്ത് സിഐടിയു ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും വൈക്കത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാറും ഉദ്ഘാടനംചെയ്തു. 
കോട്ടയം നഗരമധ്യത്തില്‍ ഗാന്ധിപ്രതിമയ്ക്ക് സമീപം ഹെഡ്പോസ്റ്റ് ഓഫീസ് റോഡിലായിരുന്നു വഴിതടയല്‍. കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റിയംഗം പ്രൊഫ. ആര്‍ നരേന്ദ്രനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന്‍ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടിവംഗം സി എന്‍ സത്യനേശന്‍ സ്വാഗതവും കോട്ടയം ഏരിയ സെക്രട്ടറി ടി എം രാജന്‍ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഷാനവാസ്, ടി വി കുര്യാക്കോസ്, പി ഒ ജേക്കബ്, ടി എസ് ജയന്‍, ഗീത രാധാകൃഷ്ണന്‍, കെ കെ കരുണാകരന്‍, കെ സദാശിവന്‍നായര്‍, എം എന്‍ ഗോപാലകൃഷ്ണന്‍നായര്‍, സി ആര്‍ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.