Top
23
Tuesday, January 2018
About UsE-Paper

എസ്എഫ്ഐയുടെ പ്രതിഷേധ ഫ്ളാഷ് മോബ്

Saturday Dec 9, 2017
വെബ് ഡെസ്‌ക്‌
മലപ്പുറത്ത് എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് അവതരിപ്പിച്ച മുസ്ളിം പെണ്‍കുട്ടികളെ അപമാനിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ നടത്തിയ ഫ്ളാഷ് മോബ്

 കോട്ടയം > മലപ്പുറത്ത് എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് അവതരിപ്പിച്ച മുസ്ളിം പെണ്‍കുട്ടികളെ അപമാനിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഫ്ളാഷ് മോബും സൌഹൃദ കൂട്ടായ്മയും നടത്തി. മലപ്പുറത്തെ പെണ്‍കുട്ടികള്‍ക്കെതിരെ എസ്ഡിപിഐ അടക്കമുള്ള മുസ്ളിം തീവ്ര സംഘടനകള്‍ ആക്രോശവുമായി രംഗത്തു വന്നിരുന്നു. മുസ്ളിം പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നത് പാപമാണെന്ന് പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ചത്. 'മതവര്‍ഗീയ ഫത്വകള്‍ക്കു മറുപടി മാനവീയതയാണ്' എന്ന സന്ദേശവുമായി എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി നടത്തി.

കോട്ടയത്തെ പരിപാടി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ എം അരുണ്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു സ്വാഗതവും ജോ. സെക്രട്ടറി പി എസ് ശ്രീജിത്ത് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി അജയ്നാഥ്, പ്രജിത്ത് കെ ബാബു, ദയാ സാബു എന്നിവര്‍ നേതൃത്വംനല്‍കി.