22 November Thursday

ഇ- മാലിന്യ ശേഖരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018
കോട്ടയം
ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും തദ്ദേശ  സ്ഥാപനങ്ങളിലെയും ഉപയോഗയോഗ്യമല്ലാത്ത ഇലക്‌ട്രോണിക് മാലിന്യങ്ങൾ വെള്ളിയാഴ‌്ച ശേഖരിക്കും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിയാണ് ഇവ ശേഖരിക്കുന്നത്.  ഉപയോഗയോഗ്യമല്ലായെന്ന് പിഡബ്ല്യുഡി ഇലക്‌ട്രോണിക്‌സ് വിഭാഗം അല്ലെങ്കിൽ ബന്ധപ്പെട്ട യോഗ്യതയുള്ളവർ സാക്ഷ്യപ്പെടുത്തിയിട്ടുളള മുഴുവൻ ഇ -മാലിന്യങ്ങളും ശേഖരിക്കും. കോട്ടയം, ചങ്ങനാശേരി നഗരസഭ, പള്ളം, മാടപ്പള്ളി ബ്ലോക്കുപരിധിയിലുമുളള മാലിന്യങ്ങൾ കലക്ടറേറ്റിൽ രാവിലെ 9.30 മുതൽ 12.30 വരെയും ഏറ്റുമാനൂർ, വൈക്കം നഗരസഭകൾ, വൈക്കം, ഏറ്റുമാനൂർ, ഉഴവൂർ, കടുത്തുരുത്തി ബ്ലോക്കുപരിധിയിലും ഉളളവ കോഴ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പകൽ രണ്ടിനും നാലിനും ഇടയിലുളള സമയത്തും ശേഖരിക്കും.  ഈരാറ്റുപേട്ട, പാലാ നഗരസഭകളിലും  ഈരാറ്റുപേട്ട, ളാലം, കാഞ്ഞിരപ്പള്ളി, വാഴൂർ പാമ്പാടി, ബ്ലോക്കുപരിധിയിലും ഉളളവ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ രാവിലെ 9.30 മുതൽ 12.30 വരെയുമുളള സമയത്തും എത്തിക്കണമെന്ന് ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top