17 November Saturday
സഹകരണ വകുപ്പ് ഭവന നിർമാണ പദ്ധതി

കടുത്തുരുത്തി റീജിയണൽ സഹ. ബാങ്ക് 15 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

കടുത്തുരുത്തി
പ്രളയക്കെടുതിയിൽ വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സഹകരണ വകുപ്പ് വിഭാവനം ചെയ്യുന്ന ഭവന നിർമാണ പദ്ധതിയിലേക്ക് കടുത്തുരുത്തി റീജിയണൽ സർവീസ് സഹകരണ ബാങ്ക് 406ഹ ആദ്യ ഗഡുവായി 15 ലക്ഷം രൂപ നൽകി.
 ബാങ്കിന്റെ ഹെഢാഫീസിൽ നടന്ന ചടങ്ങ് കേരള റൂറൽ എംപ്ലോയ‌്മെന്റ‌് വെൽഫെയർ സൊസൈറ്റി ചെയർമാൻ പി വി സുനിൽ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണൻ അധ്യക്ഷനായി. 
സംഭാവനയുടെ ആദ്യ ഗഡുവായ 15 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണൻ വൈക്കം സഹകരണ അസി. രജിസ്ട്രാർ (ജനറൽ) ജയശ്രീക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ടി സി വിനോദ് സ്വാഗതവും, ഭരണസമിതി അംഗം കെ കെ തങ്കപ്പൻ നന്ദിയും പറഞ്ഞു. ഭരണസമിതിയംഗങ്ങൾ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
Top