20 September Thursday
ജില്ലയിൽ ടൂറിസം സജീവമാകുന്നു

കുമരകത്ത് പെഡൽ ബോട്ടിങ‌് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

കുമരകത്ത‌് ഡിടിപിസിയുടെ പെഡൽ ബോട്ടിങ‌് ആരംഭിച്ചപ്പോൾ

 

 
കുമരകം
പ്രളയക്കെടുതി തകർത്തെറിഞ്ഞ ടൂറിസം മേഖലയെ തിരിച്ചു പിടിക്കാനായി ഡിടിപിസി ഒരുങ്ങുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കാൻ കുമരകം‐കവണാറ്റിൻകരയിൽ നിന്ന്  പെഡൽ ബോട്ടിങ‌് സംവിധാനം ഒരുക്കി.  കുമരകം കവണാറ്റിൻകരയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ പെഡൽ ബോട്ടിങ‌് ആദ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. 
 കുമരകത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് പെഡൽ ബോട്ടിങ‌് പുതിയ അനുഭവമായിരിക്കും. ഉദ്ഘാടന ദിവസം ബോട്ടിങ‌്  സൗജന്യമായിരുന്നു. യാത്രയ്ക്കായി കോടിമതയിലുള്ള ഡിടിപിസി ഓഫീസിൽ ബുക്ക് ചെയ്യാം. ഫോൺ: 0481 2560479.   
ടൂറിസം കേന്ദ്രങ്ങളായ ഇല്ലിക്കൽകല്ല്, അരുവിക്കുഴി വെള്ളച്ചാട്ടം, ഇലവീഴാപൂഞ്ചിറ, എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ എന്നിവിടങ്ങളിലും വിനോദസഞ്ചാരികളെത്തി ജില്ലയിലെ ടൂറിസം മേഖല സജീവമായിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സംവിധാനം ഒരുക്കാനുമാണ് തീരുമാനം.
ചടങ്ങിൽ കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോൻ അധ്യക്ഷനായി. പഞ്ചായത്തംഗം കവിതാ ലാലു സ്വാഗതവും,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ വി ബിന്ദു, ഡിടിപിസി എക്സിക്യുട്ടീവ് കമ്മറ്റിയംഗം കെ കേശവൻ എന്നിവർ സംസാരിച്ചു. ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദു നായർ വിഷയം അവതരിപ്പിച്ചു.
 
പ്രധാന വാർത്തകൾ
Top