19 September Wednesday

കുട്ടിക്കൊരു കുട്ടി: കലക്ടറേറ്റിൽ കിട്ടിയത‌് 1.5 ലക്ഷം നോട്ടുബുക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
കോട്ടയം
 ‘കുട്ടിക്കൊരു കുട്ടി’ പദ്ധതിയ്ക്ക്  ഇതുവരെ ലഭിച്ചത‌് ഒന്നര ലക്ഷം നോട്ടുബുക്കുകൾ.  പ്രളയക്കെടുതി അനുഭവിക്കുന്ന തങ്ങളുടെ കൊച്ചുകൂട്ടുകാർക്കായി കുട്ടികളാണ‌് ബുക്കുകൾ ശേഖരിച്ച് കലക്ടറേറ്റിൽ എത്തിച്ചത്. ഇവ ചൊവ്വാഴ്ച  ഡിഇഒമാർക്ക് കൈമാറും. അടുത്തയാഴ്ച ഇവ കുട്ടികൾക്ക്  വിതരണം ചെയ്യും. പ്രളയബാധിതരല്ലാത്ത കുട്ടികളെ കൂടി പുനരധിവാസം എന്ന വലിയ സാമൂഹിക പ്രക്രിയയിൽ പങ്കാളികളാക്കണം എന്ന ഉദ്ദേശത്തോടെയാണ്  കലക്ടർ പദ്ധതി പ്രഖ്യാപിച്ചത്. 
ഓരോ കുട്ടിയും തങ്ങളുടെ കഴിവിനൊത്ത്  പദ്ധതി ഏറ്റെടുത്തത‌് ഏറെ സന്തോഷം നൽകുന്നതാണെന്ന‌് കലക്ടർ ഡോ. ബി എസ‌് തിരുമേനി പറഞ്ഞു.  കുട്ടികളുടെ സംരംഭമായതിനാൽ സ്‌കൂൾ യോഗം ചേർന്ന് നോട്ടുബുക്കുകൾ വിതരണം ചെയ്യും. പുസ്തകങ്ങളുടെ ആദ്യവിതരണം കുറിച്ചി എ വി  ഹയർ സെക്കൻഡറി സ്‌കൂളിൽ ചൊവ്വാഴ‌്ച പകൽ  രണ്ടിന്  കലക്ടർ നിർവഹിക്കും.
 
പ്രധാന വാർത്തകൾ
Top