21 September Friday
2000 മേരിമാർ സംഗമിച്ചു

നേർച്ചയപ്പം ഒഴിവാക്കി; 2 ലക്ഷം ദുരിതാശ്വാസനിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
കുറവിലങ്ങാട്
രണ്ടായിരത്തിലേറെ മേരിമാർ സംഗമിച്ചപ്പോൾ നേർച്ചയപ്പം ഒഴിവാക്കി ഇതിനുപകരമായി അർപ്പിച്ച നേർച്ചപ്പണം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്ക് നൽകും. 
മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ചുഡീക്കൻസ് തീർഥാടന ദേവാലയത്തിലെ പ്രസിദ്ധമായ എട്ടുനോമ്പിന്റെ സമാപന ദിവസമായ ശനിയാഴ്ച നടന്ന മാതാവിന്റെ ജനനതിരുനാളിനാണ് മേരിനാമധാരി സംഗമം നടന്നത്.  ആയിരങ്ങൾ സംബന്ധിക്കുന്ന  ഭക്തർ പങ്കെടുക്കുന്ന നോമ്പുവീടൽ സ്‌നേഹവിരുന്നും ഒഴിവാക്കിയാണ് ഇക്കുറി നേർച്ചപ്പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നത്.  
മുത്തശ്ശിയുടെയും പിതൃസഹോദരിയുടേയും പേര് സ്വീകരിച്ച പേരക്കുട്ടികളും അവരുടെ മക്കളുമൊക്കെ പേരിന്റെ പേരിൽ സംഗമിച്ചു. എല്ലാവർക്കും പ്രത്യേക ഉപഹാരവും നൽകി. മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിമാരായ  ജോർജ് നെല്ലിക്കൽ,  മാത്യു വെണ്ണായപ്പിള്ളിൽ, തോമസ് കുറ്റിക്കാട്ട്, മാണി കൊഴുപ്പൻകുറ്റി, സ്‌പെഷ്യൽ കൺഫെസർ ജോർജ് നിരവത്ത് എന്നിവർ  കാർമികരായി.
 
പ്രധാന വാർത്തകൾ
Top