22 June Friday

സ്റ്റേഷനുകളിൽ സ്റ്റാറായി'ആക്ഷൻ ഹീറോ 'വനിതാപൊലീസ്

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

വനിതാദിനത്തിൽ കോട്ടയം ഈസ്‌റ്റ്‌ പൊലീസ്‌ സ്റ്റേഷന്റെ ചുമതലവഹിച്ച വനിതാ സർക്കിൾ ഇൻസ്പെക്ടർ എൻ ഫിലോമിനയും സഹപ്രവർത്തകരും

 
കോട്ടയം> പരാതി നൽകാനാണ് അമ്മിണിയമ്മ പൊലീസ്സ്റ്റേഷനിൽ എത്തിയത്. വന്നപ്പോൾ മുഴുവൻ വനിതാ പൊലീസുകാരും. എസ്ഐയെ കാണണമെന്ന് പറഞ്ഞു. അകത്തുമുറിയിൽ കയറിചെന്നപ്പോഴും വനിതാ പൊലീസ്. ആകെ സംശയമായി ഉടൻ ഇവർക്ക് അടുത്തുവന്ന് എസ്എച്ച്ഒയുടെ ചാർജുള്ള വനിതാപൊലീസ് പറഞ്ഞു അമ്മേ...ഇന്ന് വനിതാദിനമാണ് അതുകൊണ്ടാണ് ഞങ്ങൾ. വനിതാദിനത്തിൽ കോട്ടയത്തെ ഒരുപൊലീസ് സ്റ്റേഷനിൽ നടന്ന രസകരമായ സംഭവമാണിത്.
വനിതാപൊലീസിന്റെ കൈകളിൽ ജില്ലയിലെ പൊലീസ്സ്റ്റേഷനുകളുടെ ചുമതല സുരക്ഷിതമായിരുന്നു. വനിതാ പൊലീസുകാരുടെ അംഗബലം അനുസരിച്ച് എല്ലാ സബ്ഡിവിഷൻ തലത്തിലും ഓരോ പൊലീസ് സ്റ്റേഷനുകളിൽ വനിതാദിനത്തിൽ ചുമതല വഹിച്ചത് വനിതകളാണ്. ഡിടി ചാർജ്, എസ്എച്ച്ഒ ഡ്യൂട്ടി, സ്റ്റേഷൻ പാറാവ് തുടങ്ങിയ സുപ്രധാനമായ ഡ്യൂട്ടികൾക്ക് വനിതാ പൊലീസ്ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയത്.
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വനിതാദിനത്തിൽ  എസ്എച്ച്ഒ ആയി വനിതാ സർക്കിൾ ഇൻസ്പെക്ടർ എൻ ഫിലോമിന, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വനിതാ സബ് ഇൻസ്പെക്ടർ സതി, വൈക്കം സ്റ്റേഷനിൽ എസ്ഐ റജിമോൾ, പാമ്പാടി സ്റ്റേഷനിൽ എസ് ഐ സരളാകുമാരി, ചങ്ങനാശ്ശേരി സ്റ്റേഷനിൽ എസ് ഐ ഉഷാകുമാരി, പാലാ സ്റ്റേഷനിൽ എസ് ഐ വിജയമ്മ എന്നിവരാണ് എസ്എച്ച്ഒയുടെ ചുമതല വഹിച്ചത്. ചുരുക്കം ചില സ്റ്റേഷനുകളിൽ ജീപ്പ് ഓടിച്ചതും വനിതാ പൊലീസുകാരായിരുന്നു. ഇവരെ സഹായിക്കുക മാത്രമായിരുന്നു പുരുഷപൊലീസുകാരുടെ ഡ്യൂട്ടി.
രാവിലെ എട്ട് മുതൽ വൈകിട്ട് എട്ടുവരെയായിരുന്നു ഡ്യൂട്ടി. സാധാരണപോലെ തന്നെയാണ് വനിതാദിനത്തിലും കേസുകൾ ഉണ്ടായിരുന്നതെന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയുടെ ചുമതല വഹിച്ച വനിതാ സർക്കിൾ ഇൻസ്പെ ക്ടർ എൻ ഫിലോമിന ദേശാഭിമാനിയോട് പറഞ്ഞു. എസ്എച്ച്ഒ അടക്കം ആറ് പേരാണ് സ്റ്റേഷന്റെ ചുമതല ഏറ്റെടുത്തത്. പരാതിയുമായി വന്ന സ്ത്രീകൾക്കും അമ്മമാർക്കും അവരുടെ മനസ്തുറക്കുന്നതിനും സാധിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top