15 December Saturday

ബ്രോക്കൺ വിൻഡോ‐ 832 വാറന്റ് പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 

കോട്ടയം > ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ എന്ന പേരിൽ കഴിഞ്ഞ ഫെബ്രുവരി 18 മുതൽ ജില്ലയിൽ നടത്തിയ റെയ്ഡു കളിൽ 832 വാറന്റ് പ്രതികൾ പിടിയിലായതായി ജില്ലാ പൊലീസ് മേധാവി വി എം മുഹമ്മദ്റഫീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറയുടെ നിർദേശ പ്രകാരമായിരുന്നു റെയ്ഡ്.
832 പേരിൽ 48 പേർ പിടികിട്ടാപ്പുള്ളികളാണ്. എട്ടുപേരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താൻ കലക്ടർക്ക് റിപ്പോർട്ട് നൽകി യിട്ടുണ്ട്. 22 കഞ്ചാവ് കേസുകളിൽ 24 പേരെയും ഒമ്പത് കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് കേസുകളിൽ 73 പേരെയും മൂന്ന് പേരെ പിടിച്ചുപറി കേസുകളിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. 2016 നേക്കാൾ കേസുകൾ 2017ൽ കുറവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇനിയും സാമൂഹ്യവിരുദ്ധൾക്കും ഗുണ്ടാപ്രവർത്തിനത്തിൽ ഏർപ്പെടുന്നവർക്കുമെതിരെ ശക്തമായ നടപടി തുടരുമെന്നും  അദ്ദഹം പറഞ്ഞു. ഓപ്പറേഷൻ  
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top