19 June Tuesday

സമരമരം പെൺമരമായി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018
കോട്ടയം > അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം ബസേലിയസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  'പെൺകരുത്ത്' എന്ന പേരിൽ വിവിധ പരിപാടികൾ നടത്തി. ദശാബ്ദങ്ങളായി കോളേജിന്റെ നടുമുറ്റത്ത് ശിരസ്സുയർത്തി നിൽക്കുന്ന സമരമരത്തെ പ്രശസ്ത വനിതകളുടെ ചിത്രങ്ങളും സന്ദേശങ്ങളും ഉപയോഗിച്ച് ഒരു പെൺമരമായി മാറ്റി. വനിതാദിനാചരണം വിദ്യാർഥിനികൾക്കായി സ്വയം പ്രതിരോധ പരിശീലന ക്ലാസ് ജില്ലാ കരാട്ടെ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സെൻസായി നീനുവിന്റെ നേതൃത്വത്തിൽ നടത്തി. പെൺമരച്ചുവട്ടിൽ കോളേജിലെ അനധ്യാപക വനിതാ ജീവനക്കാരെ ആദരിക്കുകയും ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. സാനിമേരി ബഞ്ചമിൻ, പ്രൊഫ. തോമസ് കുരുവിള, വളണ്ടിയർ സെക്രട്ടറിമാരായ ഗ്ലാഡി എബ്രഹാം, അനഘ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top