Top
19
Tuesday, December 2017
About UsE-Paper

സിപിഐ എം വാഴൂര്‍, ഏറ്റുമാനൂര്‍ ഏരിയ സമ്മേളനങ്ങള്‍ക്ക് ഇന്ന് പതാക ഉയരും

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

 കറുകച്ചാല്‍ > സിപിഐ എം വാഴൂര്‍ ഏരിയ സമ്മേളനത്തിന് വെള്ളിയാഴ്്ച കറുകച്ചാലില്‍ പതാക ഉയരും. സമ്മേളന വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും 12 ന് നടക്കുന്ന ചുവപ്പുസേനാ മാര്‍ച്ചില്‍ വനിതകള്‍ ഉള്‍പ്പടെ 500 കേഡറ്റുകള്‍ പങ്കെടുക്കുമെന്നും ബഹുജന റാലിയില്‍ 10,000 പേര്‍ പങ്കെടുക്കുമെന്നും സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച കൊടി, കൊടിമരം, കപ്പി, കയര്‍, ദീപശിഖാ ജാഥകളും ചരിത്ര -ചിത്ര പ്രദര്‍ശനവും നടക്കും.

പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ചെറുവള്ളിയില്‍ സ. പി ശ്രീധരന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് അഡ്വ. ഡി ബൈജുവിന്റെ നേതൃത്വത്തിലും കൊടിമരം വാഴൂരിലെ സ. പി എന്‍ രഘുനാഥന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് അഡ്വ. ബൈജു കെ ചെറിയാന്റെ നേതൃത്വത്തിലും കപ്പി - കയര്‍  പൊന്‍കുന്നത്തെ സ. അഭയന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് കെ സേതുനാഥിന്റെ നേതൃത്വത്തിലും പ്രയാണം ആരംഭിക്കും. 
പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക വെള്ളാവൂരിലെ സ. വി കെ ശ്രീധരന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് കെ പി മനോജിന്റെ നേതൃത്വത്തിലും കൊടിമരം നെടുംകുന്നത്തെ സ. വി സി മാത്യുവിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് പി കെ ബിജിയുടെ നേതൃത്വത്തിലും കപ്പി-കയര്‍ കങ്ങഴയില്‍ സ. സത്യശീലന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് എ എച്ച് ഷിയാസിന്റെ നേതൃത്വത്തിലും പ്രയാണം ആരംഭിക്കും. ജാഥകള്‍ വൈകിട്ട് അഞ്ചിന് നെടുംകുന്നം പള്ളിപ്പടിയില്‍ കേന്ദ്രീകരിച്ച് സമ്മേളന നഗറില്‍ എത്തും. കറുകച്ചാലിലെ മണ്‍മറഞ്ഞ സഖാക്കളുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്നും ദീപശിഖാ പ്രയാണവും സമ്മേളന നഗറില്‍ എത്തും. തുടര്‍ന്ന്, പൊതുസമ്മേളന നഗറായ കറുകച്ചാല്‍ സെന്‍ട്രല്‍ ജങ്ഷനു സമീപമുള്ള മൈതാനത്തെ ജോയിസാര്‍ നഗറില്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയരും.
തുടര്‍ന്ന് നടക്കുന്ന ചരിത്ര-ചിത്രപ്രദര്‍ശനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് ബി ആനന്ദക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും.
9 ന് രാവിലെ 9 ന്  സ. പി കെ രവീന്ദ്രന്‍പിള്ള നഗറില്‍ (കറുകച്ചാല്‍ ശ്രീനികേതന്‍ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം  ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് ഗൌരിലങ്കേഷ് നഗറില്‍ യോഗാപ്രദര്‍ശനവും സാംസ്ക്കാരിക സമ്മേളനവും നടക്കും. നടന്‍ അനൂപ് ചന്ദ്രന്‍ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. 10 ന് വൈകിട്ട് 5ന് പൊതുസമ്മേളന നഗറില്‍ കലോത്സവ വിജയികളുടെ കലാപ്രകടനം, തുടര്‍ന്ന് ഏഴിന് ഡോക്യുമെന്ററി പ്രദര്‍ശനവും എട്ടിന് വയലിന്‍ സോളോയും നടക്കും
12 ന് വൈകിട്ട് നാലിന് നെത്തല്ലൂരില്‍ നിന്നും ചുവപ്പു സേനാ മാര്‍ച്ചും ബഹുജന റാലിയും ആരംഭിക്കും. 5.30 ന് പൊതുസമ്മേളനം സിപി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി പ്രൊഫ. ആര്‍ നരേന്ദ്രനാഥ്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഗിരീഷ് എസ് നായര്‍, ബി ബിജുകുമാര്‍, പ്രശാന്ത് ജി കൃഷ്ണ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഏറ്റുമാനൂര്‍ > സിപിഐ എം ഏറ്റുമാനൂര്‍ ഏരിയ സമ്മേളത്തിന് വെള്ളിയാഴ്ച അതിരമ്പുഴയില്‍ കൊടി ഉയരും. വിവിധ ലോക്കലുകളില്‍നിന്നും പതാക, കൊടിമര, കപ്പി, കയര്‍, ബാനര്‍ ജാഥകള്‍ വെള്ളിയാഴ്ച എത്തും. പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാകജാഥ വി ആര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ സംക്രാന്തി നീലിമംഗലം ദാമോദരന്‍ സ്മൃതിമണ്ഡപത്തില്‍ നിന്നാരംഭിക്കും. സി ടി പ്രദീപ് ഉദ്ഘാടനംചെയ്യും. ടി വി ബിജോയ് ക്യാപ്ടനായ കൊടിമരജാഥ കറ്റോട് ബാബു ജോര്‍ജ് സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിക്കും. പി എസ് വിനോദ് ഉദ്ഘാടനംചെയ്യും. പി കെ മണി ക്യാപ്ടനായ കപ്പി-കയര്‍ ജാഥ അയ്മനം വെസ്റ്റിലെ ടി വി വിശ്വംഭരന്‍ - വി കെ പണിക്കര്‍-എ കെ ശിവാനന്ദന്‍ സ്മൃതി മണ്ഡപത്തില്‍നിന്ന് ആരംഭിക്കും. കെ കെ കരുണാകരന്‍ ഉദ്ഘാടനംചെയ്യും. ടി ടി രാജേഷ് ക്യാപ്ടനായ കപ്പി-കയര്‍ ജാഥ മാന്നാനത്തെ ടി പി മാധവന്‍, എന്‍ കെ ഗോപി, ശങ്കരപ്പിള്ള, ഗൌരിയമ്മ സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിക്കും. ടി വി കുര്യാക്കോസ് ഉദ്ഘാടനംചെയ്യും. ടി എം സുരേഷ് ക്യാപ്റ്റടനായ ബാനര്‍ ജാഥ കുമാരനല്ലൂര്‍ വെസ്റ്റിലെ സി കെ ടി-എസ് അബൂബക്കര്‍-ടി ആര്‍ ബാബു സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിക്കും. എം എസ് വേണുക്കുട്ടന്‍ ഉദ്ഘാടനംചെയ്യും. 
പൊതുസമ്മേളന നഗറിലേക്കുള്ള പതാക ജാഥ ജോണി വര്‍ഗീസിന്റെ നേതൃത്വത്തില്‍ പേരൂര്‍ എം പി ദേവസ്യ സ്മൃതിമണ്ഡപത്തില്‍നിന്നും ആരംഭിക്കും. പി എസ് അനിയന്‍ ഉദ്ഘാടനം ചെയ്യും. ടി ടി മാത്യു ക്യാപ്ടനായ കൊടിമര ജാഥ ആര്‍പ്പൂക്കരയിലെ  എം കെ ശ്രീധരന്‍, കെ സി മധുസൂദനന്‍, സ്കറിയ മാത്യു എന്നിവരുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിക്കും. കെ കെ ഹരിക്കുട്ടന്‍ ഉദ്ഘാടനംചെയ്യും. പ്രമോദ് ചന്ദ്രന്‍ ക്യാപ്ടനായ ബാനര്‍ ജാഥ പി ജി ചന്ദ്രശേഖരന്‍നായര്‍  സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിക്കും. കെ എന്‍ രാജു ഉദ്ഘാടനംചെയ്യും. 
ജാഥകള്‍ വൈകിട്ട് അഞ്ചിന് അതിരമ്പുഴ പള്ളി മൈതാനത്തിനുസമീപം തങ്കച്ചന്‍ ആചാരിയുടെ സ്മൃതിമണ്ഡപത്തില്‍ സംഗമിച്ച് പൊതുസമ്മേളന നഗറില്‍ എത്തും. സ്വാഗതസംഘം ഭാരവാഹികള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍  കെ സുരേഷ്കുറുപ്പ് എംഎല്‍എ പതാക ഉയര്‍ത്തും. 
ഏരിയ സമ്മേളനത്തിനുമുന്നോടിയായി അഭയം ചാരിറ്റബിള്‍ സൊസൈറ്റിയും ജില്ലാ സഹകരണ ആശുപത്രിയും ചേര്‍ന്ന് ശ്രീകണ്ഠമംഗലത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കെ സുരേഷ്കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ എന്‍ വേണുഗോപാല്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എന്‍ രവി, അഡ്വ. വി ജയപ്രകാശ്, സ്വാഗത സംഘം സെക്രട്ടറി പി എന്‍ സാബു, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. സവിത എന്നിവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »