Top
20
Monday, November 2017
About UsE-Paper
അഭയം ബുള്ളറ്റിന്‍ പ്രകാശനംചെയ്തു

അഭയം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: വൈക്കം വിശ്വന്‍

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌
അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ മുഖപത്രം 'അഭയം ബുള്ളറ്റിന്‍' പ്രകാശനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ നിര്‍വഹിക്കുന്നു

 കോട്ടയം > അശരണരായ ജനവിഭാഗങ്ങള്‍ക്ക് സഹായം എത്തിക്കാനായി 'അഭയ'ത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

അഭയം ബുള്ളറ്റിന്‍ പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ ലക്ഷ്യമിട്ടിരിക്കുന്ന നിരവധി കാര്യങ്ങള്‍ ഏറ്റെടുക്കാനായത് മാതൃകാപരമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. അഭയം ഉപദേശകസമിതി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ വി എന്‍ വാസവന്‍ അധ്യക്ഷനായി. ഉപദേശകസമിതിയംഗം എ വി റസ്സല്‍, ചീഫ് എഡിറ്റര്‍ ഡോ. എം ആര്‍ ഗോപാലകൃഷ്ണന്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. സജി കൊടുവത്ത്, ഡോ. സി എസ് കേശവന്‍, ഏബ്രഹാം തോമസ്, ടി ശശികുമാര്‍, ബി ആനന്ദക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു. ഉപദേശകസമിതിയംഗം വി കെ ഷാബു ആദ്യ കോപ്പി വൈക്കം വിശ്വനില്‍നിന്ന് ഏറ്റുവാങ്ങി. രണ്ട് മാസത്തിലൊന്ന് എന്ന നിലയിലാകും ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നത്.
ആരോഗ്യരംഗത്തെക്കുറിച്ചുള്ള കാമ്പുറ്റ ലേഖനങ്ങളും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടും ചിത്രങ്ങളും എല്ലാം അടങ്ങുന്നതാണ് ആദ്യ ബുള്ളറ്റിന്‍. അഭയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും വി എന്‍ വാസവന് നല്‍കി വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു.

Related News

കൂടുതൽ വാർത്തകൾ »