Top
18
Monday, December 2017
About UsE-Paper
തൊഴില്‍മേളയ്ക്ക് തുടക്കം

ആദ്യദിനത്തില്‍ 500 പേര്‍ക്ക് തൊഴില്‍

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ നടന്ന സ്പെക്ട്രം രണ്ട് തൊഴില്‍മേളയില്‍ പങ്കെടുക്കാനെത്തിയ ഉദ്യോഗാര്‍ഥികളുടെ തിരക്ക്

 കോട്ടയം > തൊഴില്‍ അന്വേഷകര്‍ക്ക് വഴികാട്ടിയായ തൊഴില്‍മേളയ്ക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഗവ. ഐടിഐയിലാണ് രണ്ട് ദിവസമായി മേള  നടക്കുന്നത്. സ്പെക്ട്രം രണ്ട് എന്ന പേരില്‍ അറിയപ്പെടുന്ന ജില്ലാ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ ദേശീയതലത്തില്‍ മികവാര്‍ന്ന തൊഴിലധിഷ്ഠിത കമ്പനികളാണ് പങ്കെടുക്കുന്നത്. പഠനം പൂര്‍ത്തിയായ ആയിരക്കണക്കിന് യുവാക്കളാണ് മേളയുടെ ആദ്യദിനത്തില്‍ പങ്കെടുത്തു. 

23 ട്രേഡുകളില്‍ ഐടിഐ പഠനം പൂര്‍ത്തിയാക്കിയ ട്രെയിനികളാണ് തൊഴില്‍മേളയില്‍ പങ്കെടുത്തത്. ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും ജോബ് ഫെയറില്‍ പങ്കാളിയായി. കേരളത്തിനകത്തു നിന്നും കര്‍ണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അടക്കം 45 കമ്പനികളാണ് ആദ്യദിനത്തില്‍ മേളയില്‍ പങ്കെടുത്തത്. രണ്ടായിരത്തോളം ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തതില്‍ അഞ്ഞൂറോളംപേര്‍ തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച പുതിയ 17 കമ്പനികളും എത്തിച്ചേരും. ആയിരം പേര്‍ക്ക് തൊഴില്‍ എന്നാണ് മേള ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച ബംഗളൂരുവില്‍നിന്ന് പ്രമുഖ അഞ്ച് കമ്പനികളും, ചെന്നൈയില്‍നിന്ന് ഒരു കമ്പനിയും പങ്കെടുക്കുന്നുണ്ട്.
കോട്ടയം ജില്ലയിലെ അഞ്ച് ഗവ. ഐടിഐകളില്‍ പരിശീലനം ലഭിച്ചവരെ കൂടാതെ പട്ടികജാതി വകുപ്പിനുകീഴിലുള്ള നാലും സ്വകാര്യമേഖലയിലുള്ള 24 ഉം ഐടിഐകളില്‍നിന്നും പരിശീലനം കഴിഞ്ഞവരാണ് ജോബ്ഫെയറില്‍ പങ്കെടുത്തത്. മറ്റ് ജില്ലകളിലെ ഐടിഐകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും മേളയില്‍ അവസരം ലഭിച്ചു.മുന്‍പ് നടത്തിയിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ വിജയം കൈവരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും മുമ്പ് തന്നെ തൊഴില്‍ ലഭിക്കുന്നതിനുള്ള അവസരം കൂടിയാണിത്. നിയമനം ലഭിച്ചവര്‍ക്ക് വരും ദിവസങ്ങളില്‍ നിയമന ഉത്തരവുകള്‍ നല്‍കും.