19 July Thursday

മലങ്കര-നീരൂര്‍ കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017

 ഈരാറ്റുപേട്ട > മലങ്കര-നീരൂര്‍ കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പൂഞ്ഞാര്‍ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കടനാട്, ഭരണങ്ങാനം, കരൂര്‍, രാമപുരം, പാലാ മുനസിപ്പാലിറ്റി അടക്കമുള്ള പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതിയാണ് മലങ്കര-നീരൂര്‍ കുടിവെള്ള പദ്ധതി. എന്നാല്‍ ഇപ്പോള്‍ ഇത് മുടങ്ങികിടക്കുന്നത്. സ്ഥലമെടുപ്പും സര്‍വേയും പൂര്‍ത്തിയാക്കിയെങ്കിലും ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഒരു നാടിനാകെ പ്രയോജനകരമാകുന്ന കുടിവെള്ളപദ്ധതി അടിയന്തരമായി പൂര്‍ത്തീകരിച്ച് ശുദ്ധജലം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റബറിന്റെ കേന്ദ്രമായ മീനച്ചല്‍ താലൂക്കില്‍ റബറധിഷ്ഠിത വ്യവസായം പൊതുമേഖലയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം, ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കല്ലിലേക്ക് എത്തുന്ന കാഞ്ഞിരംകവല, മേച്ചാല്‍, നരിമറ്റം റോഡ് പുതുക്കിപണിയുന്നതിന് വേണ്ടനടപടി സ്വീകരിക്കണമെന്നതടക്കം 15 പ്രമേയങ്ങള്‍ സമ്മേളം പാസാക്കി.  
പൊതുചര്‍ച്ചയില്‍ നൌഫല്‍ഖാന്‍, കെ ഐ നൌഷാദ്, മാത്യൂസ് വീഡന്‍, കെഎം ബഷീര്‍, കെ ആര്‍ ശശിധരന്‍ കെ വി അലക്സാണ്ടര്‍, പി പി ബാബു, ജോര്‍ജ് പീറ്റര്‍, ഗീതാ രവീന്ദ്രന്‍, കെ റെജി, ടി എസ് സിജു, അനീഷ് പി കെ, റോയി തോമസ്, ടി ആര്‍ ബാലാജി, എന്‍ എം ആന്റണി, സന്തോഷ് വി പുതുശ്ശേരി, അനൂപ് കെ കുമാര്‍, സാം അലക്സ്, വി കെ മോഹനന്‍, സി ബി ശൈലജ, ടി ആര്‍ ശിവദാസ്, സി കെ ധരണീന്ദ്രന്‍, രഘുനാഥന്‍, സെബാസ്റ്റ്യന്‍ കെ എ എന്നിവര്‍ പങ്കെടുത്തു.  
സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ചുവപ്പുസേനാ മാര്‍ച്ചും പ്രകടനവും നടക്കും. പ്രിവിത്താനം ജങ്ഷനില്‍ ചേരുന്ന പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. 
 
പ്രധാന വാർത്തകൾ
Top