Top
18
Wednesday, October 2017
About UsE-Paper

നദീ പുനര്‍സംയോജന പദ്ധതിക്ക് ഹരിതകേരളം മിഷന്റെയും പിന്തുണ

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌
നദീ പുനര്‍സംയോജന പദ്ധതിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ഹരിത കേരളം മിഷന്‍ വൈസ്ചെയര്‍മാന്‍ ഡോ. ടി എന്‍ സീമയോട് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ അനില്‍കുമാര്‍ പദ്ധതി വിവരിക്കുന്നു

 കോട്ടയം > നദീ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി നടന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ഹരിത കേരളം മിഷന്റെ വൈസ്ചെയര്‍മാന്‍ ഡോ. ടി എന്‍ സീമയുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജലവിഭവവകുപ്പ് ടെക്നിക്കല്‍ ഓഫീസര്‍ ആര്‍ വി സതീഷ്, സ്പെഷ്യല്‍ കണ്‍സല്‍ട്ടന്റ് വി ഹരിലാല്‍ എന്നിവരും കൃഷി ജലവിഭവ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനകീയ കൂട്ടായ്മയുടെ പ്രവര്‍ത്തകരും സംഘത്തിലുണ്ടായിരുന്നു.

 

  രാവിലെ ഒമ്പതിന് മണിപ്പുഴയില്‍ അര്‍ബന്‍ സഹകരണ ബാങ്ക് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ മണിപ്പുഴ-ഈരേക്കടവ് തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ടി എന്‍ സീമ ഉദ്ഘാടനംചെയ്തു. മുനിസിപ്പല്‍ കൌണ്‍സിലര്‍ സനല്‍ തമ്പി അധ്യക്ഷനായി.  പദ്ധതിയുടെ വിശദാംശങ്ങള്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ അനില്‍കുമാര്‍ അവതരിപ്പിച്ചു. നാട്ടകം സഹകരണ ബാങ്ക് പ്രസിഡന്റ് ബി ശശികുമാര്‍, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് സി എന്‍ സത്യനേശന്‍, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി എ എം രാധാകൃഷ്ണന്‍നായര്‍, എസ്എന്‍ഡിപി മൂലവട്ടം ശാഖ സെക്രട്ടറി സി സി അശോകന്‍, കോട്ടയം നാട്ടുകൂട്ടം പ്രസിഡന്റ് എസ് ശശികുമാര്‍, സെക്രട്ടറി പള്ളിക്കോണം രാജീവ്, കെ ജി വിനോദ്, ഗ്രീന്‍ ഫ്രട്ടേണിറ്റി പ്രസിഡന്റ് ഡോ. ജേക്കബ് ജോര്‍ജ്, സെക്രട്ടറി അഡ്വ. സന്തോഷ് കണ്ടഞ്ചിറ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. ഷീജാ അനില്‍ സ്വാഗതവും ശശികുമാര്‍ മണിപ്പുഴ നന്ദിയും പറഞ്ഞു.

   മണിപ്പുഴ ഈരയില്‍ക്കടവ് റോഡിനുസമീപം തോട്ടിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ യന്ത്രസഹായത്തോടെയാണ് ആരംഭിച്ചത്. ഹരിത കേരള മിഷന്റെ സംഘം വേളൂര്‍ ഇളമ്പള്ളിത്തോട്, പള്ളിക്കോണം തോട്, പനയക്കഴിപ്പ് മുണ്ടാര്‍, നട്ടാശ്ശേരി നാട്ടുതോട്, വടവാതൂര്‍ കൈതേക്കെട്ട്, പൂവത്തുമ്മൂട്ടിലെ ചെട്ടിത്തോട്, ചപ്പാത്തിലെ ചൊറിച്ചിത്തോട്, ഐരാറ്റുനടതോട്, കഞ്ഞിക്കുഴിത്തോട് എന്നീ തോടുകള്‍ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നേരില്‍കണ്ടു. പൂവത്തുമ്മൂട്ടില്‍ ചെട്ടിത്തോട് അടഞ്ഞുപോയ ഭാഗം സന്ദര്‍ശിച്ചു.നാലുമണിക്കാറ്റില്‍ ചേര്‍ന്ന കര്‍ഷകരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുത്തു.

  കരിമ്പുംകാലാ കടവില്‍നിന്ന് പഴുക്കാനിലവരെ ബോട്ടില്‍ സഞ്ചരിച്ച് കൊടൂരാറും മീനച്ചിലാറും സംഗമിച്ച് വേമ്പനാട്ടു കായലില്‍ ചേരുന്ന പ്രദേശങ്ങള്‍ സംഘം നേരില്‍കണ്ടു. വിവിധ പ്രദേശങ്ങളിലെ തോടുകളും നദികളും നേരിടുന്ന പ്രശ്നങ്ങളും ഇവര്‍ മനസ്സിലാക്കി.

 

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »