Top
17
Tuesday, October 2017
About UsE-Paper

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് യുവജന മാര്‍ച്ച്

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായി ഡിവൈഎഫ്ഐ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനംചെയ്യുന്നു

 തിരുവനന്തപുരം> കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായി ഡിവൈഎഫ്ഐ ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. രാജ്യവ്യാപകമായി കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന, പാചകവാതക വിലവര്‍ധന, ജിഎസ്ടി നടപ്പാക്കിയതിലൂടെ സംഭവിച്ച വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. 

തിരുവനന്തപുരത്ത് ഏജീസ് ഓഫീസിന് മുന്നില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനംചെയ്തു. 
കോട്ടയത്ത് എന്‍ജിഒ യൂണിയന്‍ ഓഫീസ് പരിസരത്തുനിന്ന് നൂറുകണക്കിന് യുവജനങ്ങള്‍ അണിനിരന്ന മാര്‍ച്ച് ഹെഡ്പോസ്റ്റ്ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് പ്രതിഷേധധര്‍ണ നടത്തി. ഹെഡ്പോസ്റ്റ്ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സജേഷ് ശശി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എന്‍ ബിനു, സംസ്ഥാന കമ്മിറ്റിയംഗം സി പി ജയരാജ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ എം എബ്രഹാം, എന്‍ അനില്‍കുമാര്‍, മഹേഷ് ചന്ദ്രന്‍, പി നവാസ് എന്നിവര്‍ സംസാരിച്ചു.
 
 
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »