19 November Monday

പിന്തുണ അർപ്പിച്ച് എംഎൽഎമാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 കോട്ടയം

സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിന് പൂർണപിന്തുണയേകി ജില്ലയിലെ എംഎൽഎമാർ. പ്രളയത്തെ തുടർന്ന് സ്വീകരിച്ചതും ഇനി നടപ്പാക്കേണ്ടതുമായ പ്രവർത്തനങ്ങൾ മന്ത്രിമാരുടെ സാന്നിധ്യത്തിൽ എംഎൽഎ മാരുടെ യോഗത്തിൽ വിലയിരുത്തി.
കർഷകരെടുത്ത രണ്ടു ലക്ഷത്തിൽ താഴെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളാതെ പ്രളയശേഷമുള്ള ജീവിതത്തിൽ കാർഷികമേഖലയിലെ ജനങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് കെ എം മാണി അഭിപ്രായപ്പെട്ടു. പ്രളയകാലത്ത്് കോട്ടയത്തെ ജനങ്ങൾ അനവധി സഹായങ്ങൾ നൽകിയിട്ടുണ്ട്. പള്ളികളും മസ്ജിദുകളും കരയോഗവും  സന്നദ്ധസംഘടനകളും പ്രശംസനീയമായ രീതിയിൽ സഹായമെത്തിച്ചു. ജനങ്ങൾ ഇനിയും സന്നദ്ധരാണെന്നും സ്കൂളുകളും കോളേജുകളും വഴിയുള്ള ധനസമാഹരണത്തിനും പ്രാധാന്യം നൽകണമെന്നും സുരേഷ് കുറുപ്പ് അഭിപ്രായപ്പെട്ടു. ദുരന്തത്തെ ഒരുമിച്ചു നേരിടുന്ന അവസ്ഥയുണ്ടാകണമെന്നും ഇതിൽ രാഷ്ട്രീയഭേദമില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ‌്ണൻപറഞ്ഞു. ജില്ല രണ്ടു വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അഭിമുഖീകരിച്ചു. അനേകം റോഡുകൾ നശിച്ചു. പുനർനിർമാണ പ്രക്രിയയിൽ ഈ പരിഗണന ഉണ്ടാകണം. മീനച്ചിൽ, മൂവാറ്റുപുഴ ആറുകളുടെ വശങ്ങൾ പ്രളയത്തിൽ ഇടിഞ്ഞത് സി കെ ആശ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുളള നഷ്ടപരിഹാരം വേഗത്തിലാക്കണമെന്ന് പി സി ജോർജ‌് എംഎൽഎ ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
Top