15 November Thursday

കുമരകത്തിന് പ്രതീക്ഷയേകി വിദേശ ടൂർ ഓപ്പറേറ്റർമാരുടെ സംഘമെത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 കോട്ടയം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കുമരകത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ വിദേശ ടൂർ ഓപ്പറേറ്റർമാരുടെ സംഘമെത്തി. ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻസ് ടൂർ പാക്കേജ് ആസ്വദിക്കാനാണ് 16 പേരടങ്ങുന്ന വിദേശ ടൂർ ഓപ്പറേറ്റർമാർ വ്യാഴാഴ്ച കുമരകത്ത് എത്തിയത്. 
പ്രളയത്തിന് ശേഷവും കുമരകത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് വിദേശ ടൂർ ഓപ്പറേറ്റർമാരെ ബോധ്യപ്പെടുത്താനാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. കള്ള് ചെത്ത്, വല വീശൽ, തെങ്ങുകയറ്റം, കയർ പിരി, ഓലമെടയൽ, പായ് നെയ്ത്ത് തുടങ്ങി വിവിധ തൊഴിൽ രീതികൾ അവർ ആസ്വദിച്ചു. 
രാവിലെയെത്തിയ ഗ്രൂപ്പിനെ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ കെ രൂപേഷ് കുമാർ, ഡപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഡസ്റ്റിനേഷൻ കോ ഓർഡിനേറ്റർ വി എസ് ഭഗത് സിങ്, കണ്ണൂർ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സിബിൻ പി പോൾ എന്നിവരും  നാട്ടുകാരും ചേർന്ന്  സ്വീകരിച്ചു. കുമരകത്ത് ചെലവഴിച്ച സംഘം കുമരകം സുരക്ഷിതമാണെന്നും ഈ സൗന്ദര്യം ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികളെ ഇവിടെയെത്തിക്കുമെന്നും ഉറപ്പ് നൽകിയാണ് മടങ്ങിയത്. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top