24 September Monday

മണർകാട് എട്ടുനോമ്പ് പെരുന്നാൾ നട തുറക്കൽ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച്‌ നടന്ന റാസ

കോട്ടയം
ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ട്നോമ്പ് പെരുന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മൂന്നിന്മേൽ 
കുർബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബസേലിയസ് തോമസ് പ്രഥമൻ ബാവാ പ്രധാന കാർമികനാകും. പ്രാർഥനയ‌്ക്കുശേഷം  പകൽ 11.30നാണ്് പ്രസിദ്ധമായ നടതുറക്കൽ.  വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വർഷത്തിൽ ഒരിക്കൽ മാത്രം പൊതുദർശനത്തിനായി തുറക്കുന്ന ചടങ്ങിന‌് ആയിരങ്ങളെത്തും.   പകൽ ഒന്നിന് കറിനേർച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്രയും അഞ്ചിന് സന്ധ്യാപ്രാർത്ഥനയും രാത്രി പത്തിന് പ്രദിക്ഷണവും 11ന് മാർഗംകളിയും പരിചമുട്ടുകളിയും നടക്കും.    ശനിയാഴ്ച രാവിലെ ഒമ്പതിന് മൂന്നിന്മേൽ കുർബാനയ്ക്ക് മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക്ക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്താ പ്രധാനകാർമികനാകും. തുടർന്ന് നട അടയ്ക്കുന്ന 14 വരെ എല്ലാ ദിവസവും കുർബാനയുണ്ട്.
 പെരുന്നാൾ ദിനമായ ഏട്ടിന് പകൽ രണ്ടിന് പ്രദക്ഷിണത്തോടും നേർച്ചവിളമ്പോടെയും ചടങ്ങുകൾക്ക് സമാപനമാവും. 1100 പറ അരിയുടെ പാച്ചോറാണ് നേർച്ചക്കായി തയാറാക്കുന്നത്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top