16 November Friday

വീട്ടമ്മ പൊള്ളലേറ്റ‌് മരിച്ച സംഭവം: വൈദികനെ ചോദ്യം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
കോട്ടയം
കുഴിമറ്റത്ത്  വീട്ടമ്മ പൊള്ളലേറ്റ് മരിച്ചസംഭവത്തിൽ ഒാർത്തഡോക്സ് സഭാ വൈദികനെതിരെ ഭർത്താവിന്റെ മൊഴി. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിനു സമീപം പുലിപ്രയിൽ റെജി പി വർഗീസിന്റെ ഭാര്യ ഷൈനിയെയാണ്(47)  കഴിഞ്ഞദിവസം പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. 
വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തതാണെന്നാണ് പ്രാഥമികനിഗമനം. ഇതുമായി ബന്ധപ്പെട്ട് ഭർത്താവിനെ ചോദ്യം ചെയ്തതോടെയാണ് ഒാർത്തഡോക്സ് സഭയിലെ വൈദികനുമായി അടുപ്പമുണ്ടെന്ന് മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വൈദികനെ വെള്ളിയാഴ്ച പൊലീസ‌് വിളിച്ചുവരുത്തി  ചോദ്യം ചെയ്യുമെന്നാണ് സൂചന. 
എട്ടുമാസം മുമ്പ് വൈദികൻ, മരിച്ച ഷൈനിയുടെ കൈയ്യിൽനിന്നും രണ്ടുലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. ഈ പണം ഉപയോഗിച്ച് വൈദികൻ കാർ വാങ്ങിയിരുന്നതായാണ് ഷൈനിയുടെ ഭർത്താവ് റെജി പറയുന്നത്. ഈ പണം ഷൈനിക്ക് വൈദികൻ തിരികെ നൽകുകയും ചെയ്തു. എന്നാൽ, ഇതറിഞ്ഞ ഭർത്താവ് റെജി വൈദികനുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിനിടെ ഇവർ നേരത്തെ പലതവണ ആത്മഹത്യാശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top