13 November Tuesday
ദുരിതാശ്വാസ നിധി

വിവാഹവേദിയിൽ രണ്ടുലക്ഷംരൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

 
വൈക്കം
മക്കളുടെ വിവാഹത്തോടനുബന്ധിച്ച് മാതാപിതാക്കന്മാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചെമ്മനത്തുകര ആനന്ദ് ഓയിൽ മിൽസ് ഉടമ അനിയനും ഭാര്യ നോബിയും ചേർന്ന് മകൻ അമലിന്റെ വിവാഹ സൽക്കാരത്തിലാണ‌് ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി പി തിലോത്തമന് കൈമാറിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ, സി കെ ആശ എംഎൽഎ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ, വൈക്കം നഗരസഭ ചെയർമാൻ പി ശശിധരൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ അരുണൻ, ലോക്കൽ സെക്രട്ടറി കെ ആർ സഹജൻ, സിപിഐ നേതാക്കളായ ടി എൻ രമേശൻ, ലീനമ്മ ഉദയകുമാർ എന്നിവർ പങ്കെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് വധു ആര്യലക്ഷ്മിയുടെ അച്ഛൻ പത്തനാപുരം കുഴിവിളായിൽ സന്തോഷ്കുമാർ ഒരു ലക്ഷം രൂപയുടെ ചെക്ക് നേരത്തെ മന്ത്രി കെ രാജുവിനും കൈമാറിയിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top