23 September Sunday

യുജിസി പിരിച്ചുവിടൽ: സർവകലാശാല ജീവനക്കാർ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

 കോട്ടയം

യുജിസി പിരിച്ചുവിട്ട് ഉന്നത വിദ്യാഭ്യാസ കമീഷൻ നിലവിൽ വന്നതിനെതിരെ എംജി സർവകലാശാല എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. 
ഉന്നത വിദ്യാഭ്യാസ രംഗത്തു നിലനിൽക്കുന്ന അക്കാദമിക സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. പൊതുമേഖലാ സർവകലാശാലകളെയും കോളേജുകളെയും ഇല്ലാതാക്കി സ്വാശ്രയ വിദ്യാഭ്യാസ ലോബികൾക്ക് വിദ്യാഭ്യാസ മേഖലയെ ചൂഷണം ചെയ്യുവാൻ അവസരമുണ്ടാക്കും. 
കമീഷന‌്  ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങളിലെ സർവകലാശാലകളെ ഞെരിച്ചമർത്തി ഇല്ലതാക്കാം.
വനിതകളടക്കം നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്ത പ്രകടനത്തിൽ  അസോസിയേഷൻ പ്രസിഡന്റ്  വി പി മജീദ്, ജനറൽ സെക്രട്ടറി പി പത്മകുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായ ജെ ലേഖ, സാദിക് പി, പി എം രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ  ശ്രീകാന്ത് മനോഹർ,  ജോസഫ് ഏബ്രഹാം, ഷിൻസി എ സി എന്നിവർ പ്രകടനത്തിന് നേത്യത്വംനൽകി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top