19 December Wednesday

ഇവിടെ മാലാഖമാരെത്തുന്നത‌് ഭക്ഷണപ്പൊതിയുമായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
ചങ്ങനാശേരി
രോഗികൾക്ക‌് വീട്ടിൽനിന്ന‌് ഭക്ഷണം എത്തിച്ചുനൽകി ചെത്തിപ്പുഴ സെന്റ‌് തോമസ‌് ആശുപത്രിയിലെ നേഴ‌്സുമാർ മാതൃകയാവുന്നു. തങ്ങളുടെ മുഴുവൻ സമയ ജോലിക്കിടയിൽ ഗുരുതരരോഗവുമായി എത്തിയവർ, ആരാലും തുണയില്ലാത്തവർ, അപകടത്തെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിയവർ, ബന്ധുക്കളോ മറ്റോ തിരിഞ്ഞുനോക്കാത്തവർ എന്നിവരുടെ വേദന കണ്ടതോടെയാണ് തുണയില്ലാത്തവർക്ക് ഭക്ഷണപ്പൊതിയുമായി എത്താൻ ഇവരെ പ്രേരിപ്പിച്ചത്. വിവരം ആശുപത്രി അധികൃതരെ അറിയിച്ചതോടെ പിറ്റേന്ന് മുതൽ സഹായം എത്തിക്കാൻ ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിന്റെ പൂർണ്ണസമ്മതവും വന്നു. ഇതോടെ കാത്തലിക് നേഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യാ, ചെത്തിപ്പുഴ സെന്റ്‌തോമസ് ഹോസ്പിറ്റൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ ജനറൽ വാർഡിൽ ചികിത്സതേടുന്ന മുഴുവൻ രോഗികൾക്കും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യാൻ നേഴ്സുമാർ തയ്യാറായി.വീടുകളിലുണ്ടാക്കുന്ന ഭക്ഷണം നേഴ്‌സുമാർ നേഴ്‌സിങ‌് സൂപ്രണ്ടിന്റെ ഓഫീസിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. സൗജന്യ ഭക്ഷണവിതരണ പരിപാടിയുടെ ഉദ്ഘാടനം അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ഉച്ചഭക്ഷണം സൗജന്യമായി ആവശ്യമുള്ള രോഗികൾ അറിയിക്കുന്നതനുസരിച്ച് ഭക്ഷണം ലഭ്യമാകും.വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും  സ്ഥാപനങ്ങളും പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കാത്തലിക് നേഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യാ യൂണിറ്റ് രക്ഷാധികാരി ഫാ. തോമസ് മംഗലത്ത്, രക്ഷാധികാരി ഫാ. തോമസ് പുതിയിടം, സംഘടനയുടെ അതിരൂപതാ ഡയറക്ടർ ഫാ. ജെയിംസ് പി കുന്നത്ത്, സിസ്റ്റർ മെറിനാ, ആൻസമ്മ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോസി കെ ജോർജ്, പോൾ മാത്യു, യൂണിറ്റ് ഭാരവാഹികളായ സിസ്റ്റർ ആൻസി ജോസ്, അഞ്ചന ജോർജ്, ജിറ്റി ജോസഫ്, സെബിൻ സെബാസ്റ്റ്യൻ എന്നിവരാണ് സൗജന്യ ഭക്ഷണവിതരണത്തിന് നേതൃത്വംനൽകുന്നത്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top