20 November Tuesday
പെട്രോൾ‐ ഡീസൽ വിലവർധന

ഓട്ടോ‐ടാക‌്സി തൊഴിലാളികൾ മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 

കോട്ടയം
പെട്രോൾ ഡീസൽ വിലവർധനക്കെതിരെ ഓട്ടോ ടാക്സി  ആൻഡ‌് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷ(സിഐടിയു) ന്റെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ‌് ആസ്ഥാനത്തേക്ക‌് മാർച്ചും തുടർന്ന് ധർണയും നടത്തി. 
തിരുനക്കര മോട്ടോർ ഓഫീസ‌് പരിസരത്തുനിന്ന് മാർച്ച് ആരംഭിച്ചു.  തുടർന്നു നടന്ന ധർണ സിഐടിയു ജില്ലാ  സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ‌്ഘാടനംചെയ്തു. ഓട്ടോ ടാക്സി ആൻഡ‌് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എ വി റസ്സൽ, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി പി അജികുമാർ എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ഏരിയ സെക്രട്ടറി  സുനിൽ തോമസ് സ്വാഗതവും  ജില്ലാ കമ്മിറ്റി അംഗം പി എസ‌് സച്ചിതാനന്ദ നായിക്ക്  നന്ദിയും പറഞ്ഞു. നഗരത്തിലെ നൂറോളം ഓട്ടോറിക്ഷ‌, ടാക്സി തൊഴിലാളികൾ മാർച്ചിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top