19 September Wednesday

മണർകാട് എട്ടുനോമ്പ് പെരുന്നാൾ: റാസ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

എട്ടുനോമ്പ്‌ പെരുന്നാളാഘോഷിക്കുന്ന മണർകാട് സെന്റ്‌ മേരീസ്‌ പള്ളിയിലെ വർണക്കാഴ്ചകൾ

 കോട്ടയം 

മണർകാട് സെന്റ്‌ മേരീസ്‌ പള്ളിയിൽ എട്ട്നോമ്പ് പെരുന്നാളിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഒമ്പതിന് അഞ്ചിന്മേൽ കുർബാനയ്ക്ക് ഡോ.  കുറിയാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്താ പ്രധാന കാർമികനാകും. 
പകൽ 12 ന് കുരിശുപള്ളികളിലേക്കുള്ള റാസ ആരംഭം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി, വാദ്യമേളം പരിമിതപ്പെടുത്തിയാണ് റാസ നടത്തുക. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മൂന്നിന്മേൽ കുർബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബസേലിയസ് തോമസ് പ്രഥമൻ ബാവാ പ്രധാന കാർമികനാകും. 11.30 ന് പ്രസിദ്ധമായ നട തുറക്കൽ. 
എട്ടിന് രാവിലെ ഒമ്പതിന് മൂന്നിന്മേൽ കുർബാനയ്ക്ക് മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക്ക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്താ പ്രധാന കാർമികനാകും. തുടർന്ന് നട അടയ്ക്കുന്ന 14 വരെ എല്ലാ ദിവസവും കുർബാനയുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top