17 November Saturday
പാർലമെന്റ് മാർച്ച്

ജില്ലയിൽ നിന്ന്‌ 650 തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
കോട്ടയം
കേന്ദ്രസർക്കാരിന്റെ തൊഴിലാളി‐കർഷകവിരുദ്ധനയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും ബുധനാഴ്‌ച നടത്തുന്ന പാർലമെന്റ് മാർച്ചിൽ ജില്ലയിലെ തൊഴിലാളികളെ പ്രതിനിധീകരിച്ച് 650 സമരവളണ്ടിയർമാർ അണിനിരക്കും. 
സിഐടിയു ജില്ലാ പ്രസിഡന്റ് വി പി ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ തൊഴിലാളികൾ അണിനിരക്കുന്നത്. സമരവളണ്ടിയർമാർ ഡൽഹിയിൽ എത്തിക്കഴിഞ്ഞു. ബുധനാഴ്‌ച രാവിലെ ഒമ്പതിന് രാംലീലാ മൈതാനിയിൽനിന്നാണ് മാർച്ച് ആരംഭിക്കുന്നത്. സിഐടിയു ജില്ലാ ഭാരവാഹികളായ വി പി ഇസ്മയിൽ, കെ ബി രമ, ഷാർലി മാത്യു, എം എച്ച് സലീം, പി എൻ പ്രദീപ് എന്നിവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
സമരവളണ്ടിയർമാർക്ക് ചുമട്ട് തൊഴിലാളി യൂണിയൻ കോട്ടയം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് സമ്മേളനം ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ നൽകിയ യാത്രയയപ്പ് അേസാസിയേഷൻ സംസ്ഥാന സെക്രട്ടറി എസ് സജുവും കോ ഓപ്പറേറ്റീവ് എംപ്ലോയീസ്‌ യൂണിയൻ നടത്തിയ യാത്രയയപ്പ് സമ്മേളനം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. റെജി സഖറിയായും ഉദ്ഘാടനം ചെയ്തു.
പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന സമരവളണ്ടിയർമാരെ സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ അഭിവാദ്യം ചെയ്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top