21 November Wednesday
കോട്ടയം നഗരസഭയിൽ വ്യാപക അഴിമതി

സിപിഐ എം നേതൃത്വത്തിൽ നഗരസഭ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

 

 
കോട്ടയം  
കോൺഗ്രസ‌് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ അഴിമതിക്കെതിരെ ജനകീയ പ്രതിഷേധം ശക്തം. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ മാർച്ച‌ുചെയ‌്തെത്തിയ നൂറുകണക്കിനാളുകൾ ബുധനാഴ്ച നഗരസഭ ഉപരോധിച്ചു. തിരുനക്കര മോട്ടോർ ഓഫീസ് പരിസരത്തുനിന്ന് വമ്പിച്ച പ്രകടനത്തോടെ എത്തിയാണ് പ്രവർത്തകർ നഗരസഭയുടെ ഇരുകവാടത്തിലും ഉപരോധം തീർത്തത്.  
നിയമനം, വിവിധ വാർഡുകളിലെ ഹൈമാറ്റ്സ് ലൈറ്റ‌് സ്ഥാപിക്കൽ എന്നിവയിൽ നടന്ന അഴിമതി, ജനറൽ പർപസ് ഗ്രാന്റ് പാഴാക്കിയത‌് അടക്കമുള്ളവക്കെതിരെ വ്യാപകമായ ആരോപണമാണ്‌ ഉയർന്നിരിക്കുന്നത്‌. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ.എം ടി ജോസഫ് ഉപരോധം ഉദ്ഘാടനം ചെയ്തു. കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ അധ്യക്ഷനായി. സിപിഐ എം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വർഗീസ്, അഡ്വ.കെ അനിൽകുമാർ, എം കെ പ്രഭാകരൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ആർ അജയ്, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും കൗൺസിലറുമായ പി എൻ സരസമ്മാൾ, ഡിഐഎഫ്ഐ കോട്ടയം ബ്ലോക്ക് പ്രസിഡന്റ് അരുൺഷാജി, സെക്രട്ടറി എസ് ബിനോയി, ഡിവൈഎഫ്ഐ ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി കെ കെ ശ്രീമോൻ, സിഐടിയു ഏരിയാ സെക്രട്ടറി സുനിൽ തോമസ് എന്നിവർ സംസാരിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് സി എൻ സത്യനേശൻ സ്വാഗതവും ടി എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top