വൈക്കം/പള്ളിക്കത്തോട്/ഏറ്റുമാനൂര്‍ > അരുവിക്കുഴി ടൂറിസം പദ്ധതി നിര്‍മാണത്തിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. അരുവിക്കുഴിയുടെ രണ്ടാംഘട്ട വികസനത്തിനായി ജില്ലാ ടൂറിസം പ്രമോഷന് കൌണ്‍സില്‍ സമര്‍പ്പിച്ച പദ്ധതി പഠിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കും. ഇന്ത്യയില്‍ ആദ്യമായി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന് പെപ്പര്‍ പദ്ധതി വൈക്കത്തും, അരുവിക്കുഴി ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടവും, കനാല്ടൂറിസം പദ്ധതിയുടെ ഭാഗമായി അതിരമ്പുഴ ചന്തക്കടവില്‍ ബോട്ട്ജെട്ടിക്കു സമീപം നിര്‍മിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി വൈക്കത്തെ ഉയര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ലോകത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇടംപിടിക്കേണ്ട സ്ഥലമായിരുന്നു വൈക്കം. എന്നാല്‍ ടൂറിസം കേന്ദ്രമെന്ന് നിലയില്‍ വൈക്കം പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു.
ഉത്തരവാദിത്ത ടൂറിസം മിഷന് രൂപീകരണം ജനപക്ഷ ടൂറിസം വികസനമെന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള ശക്തമായ ചുവടുവയ്പ്പാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഉദ്ഘാടനം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കുമരകത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചത്.
ലോകത്ത് തന്നെ ആദ്യമായാണ് ഉത്തരവാദിത്ത ടൂറിസം മിഷന് നടപ്പാക്കാന്‍ സര്‍ക്കാര്‍ മിഷന് രൂപീകരിച്ചത്്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പെപ്പര്‍ എന്നത് ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ടൂറിസം ആസൂത്രണ പ്രക്രിയയാണെന്ന് മന്ത്രി പറഞ്ഞു.
വൈക്കം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സി കെ ആശ എംഎല്‍എ അധ്യക്ഷയായി. ഉത്തരവാദിത്ത ടൂറിസം സംസ്ഥാനമിഷന്‍ കോര്‍ഡിനേറ്റര്‍ കെ രൂപേഷ്കുമാര്‍ സ്വാഗതം പറഞ്ഞു. ജോസ് കെ മാണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സക്കറിയ കുതിരവേലി, നഗരസഭ ചെയര്‍പേഴ്സണ്‍ എസ് ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി സുഗതന്, അഡ്വ. കെ കെ രഞ്ജിത്ത്, ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി അനില്‍കുമാര്‍, പി വി ഹരിക്കുട്ടന്, ലൈല ജമാല്‍, ലിജി സലഞ്ച്രാജ്, സാബു പി മണലൊടി, പി ശകുന്തള തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ഭഗത് സിങ് നന്ദി പറഞ്ഞു.
അരുവിക്കുഴി ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഡോ. എന്‍ ജയരാജ് എംഎല്‍എ അധ്യക്ഷനായി. പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജിജി അഞ്ചാനി ആമുഖ പ്രസംഗം നടത്തി. കലക്ടര്‍ ബി എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് അംഗം ശശികല നായര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന് താമരശേരി, വൈസ് പ്രസിഡന്റ് സന്ധ്യാദേവി, ജനപ്രതിനിധികളായ അനീഷ് വാഴക്കാല, മോളി ജോര്‍ജ്, ഷാജി ഐസക്ക്, വിജയകുമാരി, സനു ശങ്കര്‍, ബെന്നി തോമസ്, രമാദേവി, ജയ വിജയന്, തങ്കമ്മ പഴയാത്ത്, ജിന്റോ സി കാട്ടൂര്‍, ശോഭന കുഞ്ഞുമോന്, കെ കെ വിപിനചന്ദ്രന്‍, അജിത കൊടിമറ്റം, ആനിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ടേയ്ക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അഡ്വ.കെ സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷനായി. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കലക്ടര്‍ ഡോ. ബി എസ് തിരുമേനി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി മൈക്കിള്‍, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ഇലഞ്ഞിയില്‍, ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ മോളി ലൂയിസ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജിജി ജോയി, പി.ജെ മാത്യു, ഷിമി സജി, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരായ കെ എന്‍ രവി, ജോസ് ഇടവഴിക്കല്‍, പി എന്‍ സാബു, വി പി സെല്‍വര്‍, മുഹമ്മദ് ജലീല്‍, അതിരമ്പുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോയിസ് ആന്‍ഡ്രൂസ് മൂലേക്കരി, മര്‍ച്ചന്റ്സ് അസോസിയേഷന് പള്ളി മൈതാനം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍ ആലഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.