21 September Friday

കേരളത്തെ പടുത്തുയർത്താൻ നവകേരള ലോട്ടറി വില്പന ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

നവകേരള ഭാഗ്യക്കുറിയുടെ ജില്ലയിലെ വില്പന മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യുന്നു

 കോട്ടയം

പ്രളയക്കെടുതി നേരിട്ട കേരളത്തെ പുനർനിർമിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ധനസമാഹരണത്തിനായി സർക്കാർ നടത്തുന്ന നവകേരള ഭാഗ്യക്കുറിയുടെ വില്പന ജില്ലയിൽ ആരംഭിച്ചു. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി കെ രാജു ടിക്കറ്റുകൾ ലോട്ടറി ഏജന്റുമാരായ മുരുകേഷ്, ചെല്ലപ്പാണ്ടി, എസ്  ആർ സുരേഷ് കുമാർ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.  
ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 90 പേർക്കും രണ്ടാം സമ്മാനം 5000 രൂപ വീതം 100800 പേർക്കും ലഭിക്കും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബർ മൂന്നിനാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാർക്ക് പുറമെ താൽപര്യമുള്ള വ്യക്തികൾ, സന്നദ്ധ സാംസ്കാരിക സംഘടനകൾ, സർവീസ് സംഘടനകൾ, ക്ലബ്ബുകൾ, സ്കൂൾ‐ കോളേജ് പിടിഎകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് കൂട്ടായ്മകൾ എന്നിവർക്കും നവകേരള’ഭാഗ്യക്കുറി വില്പനയ്ക്കായി സൗജന്യമായി താൽക്കാലിക ഏജൻസി ലഭിക്കും. ടിക്കറ്റിന് 25 ശതമാനം  ഏജൻസി കമീഷൻ ലഭിക്കും. 
 കലക്ടർ ഡോ. ബി എസ് തിരുമേനി അധ്യക്ഷനായി. ജില്ലാ ലോട്ടറി ഓഫീസർ തോമസ് വി ജോർജ‌് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസർ സുനു പി മാത്യു നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top